രണ്ടേ രണ്ട് തക്കാളി മതി; പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി

രണ്ടേ രണ്ട് തക്കാളി മതി, പത്ത് മിനുട്ടിനുള്ളില്‍ ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. നല്ല രുചിയൂറുന്ന ഈ കറി കുട്ടികള്‍ക്കും ഒരുപാട് ഇഷ്ടമാകും. ടേസ്റ്റിയായിട്ടുള്ള തക്കാളി മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

തക്കാളി – നന്നായി പഴുത്തത് 4

സവാള -2 മീഡിയം വലുപ്പം

പച്ചമുളക് -4

ഇഞ്ചി വെള്ളുതുള്ളി അരിഞത്- 2 ഉം 1 ടീസ്പൂണ്‍ വീതം

മഞള്‍പൊടി – 2 നുള്ള്

മുളക്‌പൊടി -3/4 ടീസ്പൂണ്‍

കുരുമുളക് പൊടി -1/2 ടീസ്പൂണ്‍

ഗരം മസാല -1 ടീസ്പൂണ്‍

മല്ലിയില അരിഞത്- 2 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍)

കറിവേപ്പില -1 തണ്ട്

കടുക് , ഉപ്പ് , എണ്ണ -പാകത്തിന്

ജീരകം – 2 നുള്ള് (ആവശ്യമെങ്കില്‍)

പഞ്ചസാര -2 നുള്ള്

തയ്യാറാക്കുന്ന വിധം

തക്കാളി കനം കുറച്ച് വട്ടത്തില്‍ അരിയുക. സവാള ചതുരത്തില്‍ അരിയുക.

പച്ചമുളക് നീളത്തില്‍ കീറി വക്കുക. പാനില്‍ എണ്ണ ചൂടാക്കി , ജീരകം ചേര്‍ത്ത് മൂപ്പിക്കുക.

അതിലേക്ക് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞ തക്കാളി ചേര്‍ത്ത് വഴറ്റുക. ശേഷം കുറച്ച് ഉപ്പ്, പഞ്ചസാര , കുരുമുളക്‌പൊടി , പകുതി ഗരം മസാല ഇവ ചേര്‍ത്ത് ഇളക്കി വഴറ്റുക.

മറ്റൊരു പാന്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേര്‍ത്ത് വഴറ്റുക.

Also Read : അരമണിക്കൂറിനുള്ളില്‍ അല്‍ഫാം റെഡി

ശേഷം അരിഞ്ഞ സവാള പാകത്തിന് ഉപ്പ് ചേര്‍ത്ത് വഴറ്റുക. പിന്നീട് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ഇവ കൂടെ ചേര്‍ത്ത് വഴറ്റുക.

അതിലേക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ബാക്കി ഗരം മസാല ഇവ കൂടെ ചേര്‍ത്ത് വഴറ്റുക. നിറം മാറി നല്ല ബ്രൗണ്‍ നിറം ആകണം. ശേഷം ഈ കൂട്ട് തക്കാളി വഴറ്റിയ കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി മിക്‌സ് ചെയ്യുക.

നന്നായി തിളച്ച് വരുമ്പോള്‍ തീ ഓഫ് ചെയ്തു മല്ലിയില , കുറച്ച് കറിവേപ്പില കൂടെ ചേര്‍ത്ത് 10 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News