തൊട്ടാൽ പൊള്ളും തക്കാളി; മുംബൈയിൽ വില 160 കടന്നു

മുംബൈയിൽ തക്കാളി, ഉള്ളി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കുടുംബ ബജറ്റുകളുടെ താളം തെറ്റിയിരിക്കയാണ്. ചില്ലറ വിപണിയിൽ തക്കാളി വില കിലോയ്ക്ക് 160 കടന്നതോടെ നഗരത്തിലെ അടുക്കളകൾ പുത്തൻ രുചിക്കൂട്ടുകൾ തിരയുകയാണ്.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ കുടുംബ ബജറ്റുകളെ തകിടം മറിച്ചു കൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെ വിലയിലെ കുതിച്ചു ചാട്ടം. പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വിലയാണെന്നാണ് നവി മുംബൈയിലെ ഖാർഘറിൽ താമസിക്കുന്ന മലയാളി വീട്ടമ്മ പരാതിപ്പെടുന്നത്.

ചില്ലറ വിപണിയിൽ തക്കാളി വില 160 കടന്നപ്പോൾ സവാള കിലോക്ക് 70 രൂപയും ചെറിയ ഉള്ളിക്ക് കിലോ 28 രൂപ വരെയുമാണ് ഈടാക്കുന്നത്. ഇതോടെ നഗരത്തിലെ ഹോട്ടലുകളും കറികൾക്ക് പുത്തൻ ചേരുവകൾ തിരയുകയാണ്.

മുംബൈയിലെ വഴിയോര കച്ചവടക്കാരെയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു. നഗരത്തിലെ ജനപ്രിയ ഭക്ഷണങ്ങളായ പാവ് ഭാജിക്കും വടാ പാവിനും തക്കാളിയും ഉള്ളിയുമെല്ലാം ഒഴിച്ച് കൂടാനാകാത്ത ചേരുവകളാണ്. എന്നാൽ വിപണിയിൽ പച്ചക്കറികൾക്ക് പൊന്നുംവില ഈടാക്കുമ്പോഴും കർഷകർക്ക് കിട്ടുന്നത് തുച്ഛമായ പൈസയാണ്. ഇപ്പോഴും ഇടനിലക്കാരാണ് വിപണിയെ നിയന്ത്രിക്കുന്നത്.

Also Read: ജാഗ്രതയോടെ ദില്ലി; യമുനാ നദിയിൽ ജലനിരപ്പ് കുറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News