തക്കാളി വിലയിൽ വീണ്ടും വർദ്ധനവ്; വരും ദിവസങ്ങളിലും വില കൂടും

ദില്ലിയിൽ തക്കാളി വില വീണ്ടും വർദ്ധനവ് . തക്കാളി കിലോക്ക് 250 രൂപയാണ്. ചില്ലറ വിപണിയിൽ 250 രൂപയാണ്. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. മദർ ഡയറി ഒരു കിലോ തക്കാളി വിൽക്കുന്നത് 259 രൂപയ്ക്കാണ്. വരും ദിവസങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

also read: അനധികൃത മണല്‍ ഖനനവും ധാതുക്കളുടെ കയറ്റുമതിയും; ബ്രിജ് ഭൂഷനെതിരെ അന്വേഷണത്തിന് ഉത്തരവ്

തക്കാളി, കാപ്‌സിക്കം, മറ്റ് സീസണൽ പച്ചക്കറികൾ എന്നിവയുടെ വിൽപനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാർ നിലവിൽ നഷ്ടം നേരിടുന്നുണ്ടെന്ന് കാർഷികോത്പന്ന വിപണന സമിതി അറിയിച്ചു. മൺസൂൺ മഴ കൂടിയതും വില ഉയരാൻ കാരണമായി. പച്ചക്കറികൾ കയറ്റുമതി ചെയ്യുന്നതിന് സാധാരണയേക്കാൾ 6 മുതൽ 8 മണിക്കൂർ വരെ അധിക സമയമെടുക്കും എന്നതാണ് വില ഉയരാൻ കാരണം പച്ചക്കറികളുടെ കയറ്റുമതി വൈകുമ്പോൾ അവ കേടാകാനുള്ള സാധ്യത കൂടുതലാണ് ഉള്ളി, ബീൻസ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയവയുടെ വിലയും ഉയർന്നേക്കാമെന്ന് വ്യപാരികൾ വിലയിരുത്തുന്നു.

also read: മയക്കു മരുന്ന് കൈവശം വെച്ച കേസ്; കുറ്റവിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി

അതേസമയം, രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ ഒ എൻ ഡി സി വഴി ഓൺലൈനായി സബ്‌സിഡി നിരക്കിൽ തക്കാളി വില്പന തുടങ്ങിയിരുന്നു.ഒരാഴ്ചയ്ക്കുള്ളിൽ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വിറ്റത് 10,000 കിലോ തക്കാളിയാണ്. ഒരു കിലോ തക്കാളി 70 രൂപയ്ക്ക് സബ്‌സിഡി നിരക്കിൽ വില്പന നടത്തുമെന്ന് പ്രഖ്യാപിച്ച് ആറ് ദിവസത്തിനുള്ളിൽ 10,000 കിലോ തക്കാളി വിറ്റതായി ഒ എൻ ഡി സി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News