സംസ്ഥാനത്ത് തക്കാളി വില കുറഞ്ഞു

ഒരാഴ്ച മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോൾ 50ലെത്തി. വി​ല ഉ​യ​ർ​ന്ന് നി​ന്ന​പ്പോ​ൾ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ 160 രൂ​പ വ​രെ വാ​ങ്ങി​യി​രു​ന്നു. ത​ക്കാ​ളി​ക്കൊ​പ്പം മ​റ്റ് പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ബീ​ൻ​സ് 80ൽ​നി​ന്ന് 50ഉം ​അ​ച്ചി​ങ്ങ 90ൽ​നി​ന്ന് 60ഉം ​പ​ച്ച​മു​ള​ക് 80ൽ​നി​ന്ന് 60ഉം ​വെ​ണ്ട​ക്ക 60ൽ​നി​ന്ന് 35 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. കാ​ര​റ്റ് വി​ല കു​റ​യാ​തെ 80 രൂ​പ​യി​ൽ നിൽ​ക്കു​കയാണ്.

Also Read: നൂറ് പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത; മന്ത്രി കെ എന്‍ ബാലഗോപാല്‍

എന്നാൽ വിലയിൽ മുന്നിലുള്ള ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്പ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 20 രൂപയാണ്. അതേസമയം, കർണാടക,​ തമിഴ്നാട്,​ ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്. എന്നാൽ, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള ഉല്പാദനം വർദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ്ങിയത് ആശ്വാസ‌കരമാണ്.

Also Read: ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News