എന്നും ചോറ് കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് ഒന്ന് മാറ്റി പിടിച്ചാലോ? എന്നാൽ ഒരു കിടിലൻ തക്കാളി ചോർ ഉണ്ടാക്കി നോക്കാം
ആവശ്യമായ ചേരുവകൾ
അരി – 2 കപ്പ്
എണ്ണ – 4 ടേബിൾ സ്‌പൂൺ
കടുക് – 1 ടീ സ്‌പൂൺ
സവാള – 1 എണ്ണം,
വറ്റൽ മുളക് – കൊത്തി അരിഞ്ഞത് 8 എണ്ണം
കറിവേപ്പില – 2 തണ്ട്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്– 2 ടി സ്പൂണ്‍
തക്കാളി– 6 എണ്ണം കൊത്തി അരിഞ്ഞത്
മുളകുപൊടി 1/2 ടീ സ്‌പൂൺ
മഞ്ഞള്‍പ്പൊടി– 1/2 ടി സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തക്കാളി ചോർ: ഉണ്ടാക്കുന്ന വിധം
ആദ്യമായി ഒരു പാനിൽ എണ്ണ ചൂടാക്കുക.ശേഷം ഇതിലേക്ക് കടുക് പൊട്ടിച്ച്, വറ്റൽമുളകും കറിവേപ്പിലയും ഇഞ്ചി -വെളുത്തുള്ളി പേസ്റ്റും ചേർത്തു വഴറ്റണം. ഇത് മൂത്തുവരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളി ചേർത്തിളക്കുക. ഇനി ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കണം. ഇനി ഈ കൂട്ട് വഴറ്റണം. ശേഷം ഇതിലേക്ക് അരി ചേർക്കാം. അരി ചേർത്ത് ഇളക്കിയ ശേഷം ഇതിലേക്ക് വെള്ളവും ഒപ്പും ചേർക്കണം. ശേഷം പാത്രം മൂടി വെച്ച് വേവിക്കണം. വെന്തുകഴിയുമ്പോൾ വെള്ളം ഊറ്റി മറ്റൊരു പത്രത്തിലാക്കാം. ഭംഗിയ്ക്ക് അരിഞ്ഞുവെച്ച മല്ലിയില ഇതിലേക്ക് ചേർക്കാവുന്നതാണ്. കൂടുതൽ രുചികരമാക്കാൻ തൈര് കൂട്ടി ഇതുകഴിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here