സണ്‍ഡേ ഫണ്‍ഡേ ആക്കാം; ഉച്ചയ്ക്ക് തക്കാളി ചോറ് ഉണ്ടാക്കാം

ഇന്ന് ഞായറാഴ്ചയായിട്ട് കിടിലന്‍ തക്കാളി ചോറ് തയ്യാറാക്കിയാലോ…

ആവശ്യമായ ചേരുവകള്‍

1. ബസ്മതി അരി – 2 കപ്പ്
2. എണ്ണ – 4 വലിയ സ്പൂണ്‍
3. കടുക് – 1 ചെറിയ സ്പൂണ്‍
4. സവാള – 1 എണ്ണം, നീളത്തില്‍ അരിഞ്ഞത്
വറ്റല്‍ മുളക് – 8 എണ്ണം, രണ്ടായി മുറിച്ചത്
കറിവേപ്പില – 2 തണ്ട്
വെളുത്തുള്ളി – 2 അല്ലി, അരിഞ്ഞത്
5. തക്കാളി – 6 എണ്ണം, കഷണങ്ങളാക്കിയത്
6. മുളകുപൊടി – 1/2 ചെറിയ സ്പൂണ്‍
7. തിളച്ച വെള്ളം – 4 കപ്പ്
ഉപ്പ് – പാകത്തിന്

ALSO READ:നിങ്ങളുടെ ഭക്ഷണത്തില്‍ സീതപ്പഴം ഉള്‍പ്പെടുത്തണം, കാരണം ഇതാണ്

തയാറാക്കുന്ന വിധം

ബസ്മതി അരി വേവിച്ച് വെയ്ക്കണം. പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം സവാളയും വറ്റല്‍മുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക.

മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തിളക്കുക.

എണ്ണ തെളിയുമ്പോള്‍ അരി ചേര്‍ത്ത് അഞ്ച് മിനിറ്റ് വഴറ്റുക.

ഇതിലേക്ക് വെള്ളം ഒഴിച്ച് ഉപ്പും ചേര്‍ത്തു മൂടിവെച്ച് വേവിച്ച് വറ്റിച്ചെടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News