മദ്യം വേണം പക്ഷെ പണത്തിന് പകരം തക്കാളിയേ കൈവശമുള്ളു: വീഡിയോ

രാജ്യത്ത് ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് തക്കാളിയുടെ വില. തക്കാളി ചന്തയില്‍ കാവല്‍, തക്കാളിക്കു വേണ്ടി കൊലപാതകം , തക്കാളി വിറ്റ് കോടീശ്വരനായി തുടങ്ങിയ നിരവധി വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ മറ്റൊരു സംഭവം കൂടി പുറത്തിവന്നിരിക്കുന്നത്.

മദ്യം വാങ്ങാൻ വേണ്ടി പണത്തിന് പകരം തക്കാളി നൽകുന്ന ഒരാളുടെ വീഡിയോ  സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയായി. ഒരു സാധനം വാങ്ങി പകരം മറ്റൊന്നു നല്‍കുന്ന ബാര്‍ട്ടര്‍ രീതിയാണ് ഇവിടെ മദ്യം വാങ്ങാനെത്തിയ ആള്‍ സ്വീകരിച്ചിരിക്കുന്നത്.

ALSO READ: പിതാവിന്‍റെ പ്രായത്തെ വരെ മോശമാക്കുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ക‍ഴിയുന്നില്ല, അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ജെയ്‌കിൻ്റെ സഹോദരൻ

ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്ന ഈ വീഡിയോയിൽ ഒരാൾ മദ്യം വാങ്ങുന്നതിന് വേണ്ടി മദ്യഷോപ്പിൽ പണത്തിന് പകരം തക്കാളി നൽകുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

മദ്യം വേണമെന്ന് പറഞ്ഞുകൊണ്ട് അയാൾ നൽകുന്നത് തക്കാളി ആണ്. കൗണ്ടറിൽ ഇരുന്ന ആൾ തക്കാളിക്ക് പകരം ആയിട്ടാണോ മദ്യം വേണ്ടത് എന്ന് തിരികെ ചോദിക്കുന്നു. അതോടെ മദ്യം വാങ്ങാൻ എത്തിയ ആൾ ചിരിക്കുകയാണ്. ഏതായാലും കൗണ്ടറിൽ ഇരുന്ന ആൾ തക്കാളിക്ക് പകരമായി മദ്യം നൽകാൻ തയ്യാറായി.

ALSO READ: അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുളള അപേക്ഷ അടിയന്തരമായി കേട്ടില്ല; ഗുജറാത്ത് ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News