കേടാകുമെന്ന പേടി വേണ്ട; തക്കാളി ഇങ്ങനെയും സൂക്ഷിച്ചു വയ്ക്കാം

tomatoes preserving

തക്കാളിയെന്നത് നമ്മുടെ അടുക്കളകളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. തക്കാളി സ്ഥിരമായി കറികളിലും സാലഡിലുമെല്ലാം ഉപയോഗിക്കുന്ന ആളുകളാണ് നമ്മള്‍. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പച്ചക്കറി കൂടിയാണ് തക്കാളി. തക്കാളിയിൽ പൊട്ടാസ്യം, ബി, ഇ തുടങ്ങിയ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ഉണ്ട്.

ഫ്ലേവനോയ്ഡുകൾ എന്നറിയപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍ ഹൃദയാരോഗ്യവും വർദ്ധിപ്പിക്കും. സ്‌മാർട്ട്‌ഫോണുകളും കമ്പ്യൂട്ടറുകളും പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള നീല വെളിച്ചത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പദാർത്ഥങ്ങൾ തക്കാളിയിലുണ്ട്.

തക്കാളി കേടാകാതെ സൂക്ഷിച്ചു വക്കാനാകുന്ന ഒരു വിദ്യയാണ് ഇനി പറയുന്നത്. ഇതിനായി തക്കാളി ആദ്യം കഴുകി നന്നായി വൃത്തിയാക്കുക. ശേഷം ഇത് വട്ടത്തില്‍ മുറിക്കുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് റോള്‍ എടുത്ത് തക്കാളി വരിവരിയായി വയ്ക്കുക. ഇത് മടക്കിയ ശേഷം, അടുത്ത വരി തക്കാളി വയ്ക്കുക. ഇത് മടക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കുക. അവസാനം ഇത് കെട്ടിവയ്ക്കുക. എന്നിട്ട് ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കാം. ഇന്‍സ്റ്റഗ്രാം വ്ലോഗറായ കരോളാണ് ഈ വിദ്യ പങ്കുവച്ചിരിക്കുന്നത്.

ALSO READ: ഈ എടിഎമ്മിൽ കാർഡിട്ടാൽ കിട്ടുന്നത് കാശല്ല, ബിരിയാണി!

എന്നാൽ ചിലർ ഈ വിദ്യ എപ്പോ‍ഴും ഫലവത്താകാൻ സാധ്യതയില്ലെന്നും പറയുന്നുണ്ട്. തക്കാളി നന്നായി മിക്സിയില്‍ അടിച്ച് ഐസ് ക്യൂബ് ട്രേകളിലാക്കി ഫ്രീസറില്‍ വയ്ക്കാന്‍ മറ്റൊരാള്‍ കമന്റ് ചെയ്തു. ഇങ്ങനെ ഫ്രീസ് ചെയ്ത തക്കാളി ക്യൂബുകള്‍ പിന്നീട് മറ്റൊരു പ്ലാസ്റ്റിക് ബാഗിലാക്കി സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News