വിൽക്കാനായി സൂക്ഷിച്ചിരുന്ന 400 കിലോ തക്കാളി മോഷണം പോയി

വിൽക്കാനായി സൂക്ഷിച്ചിരുന്ന 400 കിലോഗ്രാം തക്കാളി മോഷണംപോയി. മഹാരാഷ്ട്രയിലെ പൂനെയിൽ ആണ് സംഭവം. കർഷകനായ അരുൺ ധോമിന്റെ തക്കാളിയാണ് വീട്ടിൽ നിന്ന് മോഷണംപോയത്. ട്രക്കിൽ സൂക്ഷിച്ചിരുന്ന തക്കാളിയാണ് നഷ്ടപ്പെട്ടത്.

also read; 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു; വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന

കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ധോമിന്റെ കുടുംബം തക്കാളി വിളവെടുത്തത്. അടുത്തദിവസം അതിരാവിലെ മാർക്കറ്റിലേക്ക് കൊണ്ടുപോകുന്നതിനായി പെട്ടികൾ ട്രക്കിൽനിറച്ച് വീട്ടിലേക്ക് കൊണ്ടുവന്നു. പിറ്റേന്നാണ് ‌മോഷണം നടന്നത്. വീടിന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ രാത്രി 11മണിക്ക് നോക്കിയപ്പോൾ പെട്ടികൾ ഉണ്ടായിരുന്നെന്നും പിറ്റേന്ന് രാവിലെ ആറ് മണിക്ക് വാഹനത്തിൽ പെട്ടികൾ കണ്ടില്ലെന്നും കർഷകൻ പറയുന്നു. സമീപ പ്രദേശങ്ങളിൽ തിരച്ചിൽനടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.

also read; ‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News