116 വയസ്; ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിക്ക് വിട

TOMIKO

ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന് കരുതുന്നയാൾ മരണത്തിന് കീഴടങ്ങി.ജപ്പാനിലെ ടോക്കിയോ സ്വദേശിയായ ടോമിക്കൊ ഇട്ടൂകയാണ് നൂറ്റിപ്പതിനാറാം വയസിൽ മരണപ്പെട്ടത്.

1908 മെയ് 23 നാണ് ഇട്ടൂകയുടെ ജനനം. 116 കാരിയായ ഫ്യൂസാ റ്ററ്റ്സുമിയുടെ മരണത്തിന് പിന്നാലെ രേഖകൾ പ്രകാരം 2023 ഡിസംബറിലാണ് ഇട്ടൂക ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയത്.2024 സെപ്റ്റംബറിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായായി ഇട്ടൂക്കയെയാണ് അംഗീകരിച്ചത്.

ALSO READ; തമിഴ്‌നാട്ടിൽ നാലുവയസുകാരി സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു; 3 പേർ അറസ്റ്റിൽ

ഈ വർഷം സെപ്തംബർ വരെയുള്ള കണക്ക് അനുസരിച്ച് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള 95,000ലധികം ആളുകൾ ജപ്പാനിൽ ജീവിച്ചിരിക്കുന്നതായാണ് വിവരം.ഇതിൽ തന്നെ 88 ശതമാനെ പേരും സ്ത്രീകളാണ്.രാജ്യത്തെ 124 ദശലക്ഷം ജനങ്ങളിൽ മൂന്നിലൊന്ന് പേരും 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News