‘പല രഹസ്യങ്ങളും എന്നോടൊപ്പം മണ്ണടിയട്ടെ’, ആത്മകഥ എഴുതിയാൽ അത് പലരെയും വേദനിപ്പിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

സർവീസിൽ നിന്ന് വിരമിച്ച പലരും ആത്മകഥകൾ എഴുതുമ്പോൾ തന്റെ സർവീസ് ജീവിതത്തിലെ സംഭവങ്ങളെ സിനിമയും സീരിയലുകളും ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുൻ ഡി ജി പി ടോമിന്‍ തച്ചങ്കരി. ആത്മകഥകള്‍ എഴുതിയാല്‍ പുസ്തകങ്ങളായി നിലനില്‍ക്കുമെങ്കിലും പല കാര്യങ്ങളും പലരെയും വേദനിപ്പിക്കുമെന്നും, ഒന്നുകില്‍ അവര്‍ പരാതിക്കാരായി വരികയോ അല്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുകയോ ചെയ്യുമെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ടോമിന്‍ തച്ചങ്കരി പറഞ്ഞു.

ALSO READ:പഞ്ഞമില്ലാതെ ഓണം ആഘോഷിക്കാന്‍ ക്ഷേമപെന്‍ഷന്‍; മുഖ്യമന്ത്രി

‘ആത്മകഥ എഴുതിയാൽ അത് പുസ്തകമായി നില നിന്നേക്കാം. പക്ഷെ, പല കാര്യങ്ങളും പലരെയും വേദനിപ്പിക്കും. ഒന്നുകില്‍ അവര്‍ പരാതിക്കാരായി വരും. അല്ലെങ്കില്‍ നിയമനടപടികളിലേക്ക് പോകും. അതിനൊന്നും താല്‍പ്പര്യമില്ല. എന്നാല്‍, ഇതെല്ലാം കഥകളാക്കി എഴുതാമല്ലോ. ആര്‍ക്കെങ്കിലും സാമ്യം തോന്നിയാലും അത് കഥയാണ്, കഥാപാത്രമാണ്.. അത് യാദൃശ്ചികം എന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിച്ചാല്‍ മതിയല്ലോ. പിന്നെ പല രഹസ്യങ്ങളും എന്നോടൊപ്പം മണ്ണടിയട്ടെ’, ടോമിൻ തച്ചങ്കരി പറഞ്ഞു.

ALSO READ: ‘വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’: മനസ്സ് തുറന്ന് ടോമിന്‍ ജെ തച്ചങ്കരി

അതേസമയം, യാത്രയയപ്പ് ചടങ്ങില്‍ താൻ പാടിയ ഗാനം ഏറെ ദിവസങ്ങളെടുത്താണ് സ്വന്തമായി എഴുതി, ചിട്ടപ്പെടുത്തി, പാടിയതെന്നും, ആ ഗാനം എന്നും നില നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News