മഴ ശക്തമാകുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ ശക്തമായ സാഹചര്യത്തിൽ വയനാട്ടിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

ALSO READ: ‘എന്നെ കൊന്നാലും പറയൂല’, കാമുകിയോട് ഫോണിന്റെ പാസ്‍വേഡ് പറയാതിരിക്കാൻ യുവാവ് കടലിൽ ചാടി; സംഭവം ഫ്ലോറിഡയിൽ: വീഡിയോ

അതേസമയം മഴ ശക്തമായി തുടരുന്നതിനാല്‍ പനമരം ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- 9249221239, 8086909788, 6282897976പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍
8943048345.

വയനാട്ടിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു പോയ രണ്ട് കുടുംബങ്ങളെ രക്ഷപ്പെടുത്തി.എടവക പഞ്ചായത്ത് ചൊവ്വയിൽ പള്ളിയറകുന്നിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് കനത്ത മഴയിൽ വെള്ളം കയറിയതിനേതുടർന്ന് ഒറ്റപ്പെട്ടത്‌.

മാനന്തവാടി നിലയത്തിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി കെ ഭരതന്റെ നേത്യത്വത്തിൽ അസിസ്റ്റേഷൻ ഓഫിസർ സെബാസ്റ്റ്യൻ ജോസഫ് ഫയർ അന്റ് റസ്ക്യൂ ഓഫിസർമാരായ എം.ബി.ബിനു, കെ.എം. വിനു, അജിൽ. കെ, ടി രഘു, വിശാൽ അഗസ്റ്റ്യൻ, ഹോംഗാർഡ്, ഷൈജറ്റ് മാത്യു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

ALSO READ: തനിയ്ക്കു പരിഗണന നല്‍കാത്ത ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഡിവോഴ്‌സ് ചെയ്ത് ദുബായ് രാജകുമാരി; സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News