ശക്തമായ മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

heavy-rain-kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം,മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

Also read: നെടുമ്പാശേരി എയർപോർട്ടിൽ വൻ പക്ഷിക്കടത്ത് പിടികൂടി

അതേസമയം, കോട്ടയത്ത് കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റോഡുകളിൽ വെള്ളകെട്ട് രൂക്ഷമായി പലയിടത്തും ഗതാഗതം തടസപ്പെട്ടു. മഴക്കെടുതി രൂക്ഷമായതോടെ ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഞായറാഴ്ച രാത്രിയിൽ പെയ്ത അതിശക്തമായ മഴയെ തുടർന്നാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. വാകത്താനം , പുതുപ്പള്ളി പഞ്ചായത്തുകളിൽ ചെറുപുഴകൾ കരകവിഞ്ഞു. പ്രദേശത്ത് തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ആളുകളെ ഒഴിപ്പിച്ചത്. ഇവിടെയുള്ളവർക്കായി രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

Also read: തീർത്ഥാടകർക്ക് പമ്പ സ്നാനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ റവന്യു വകുപ്പ് മുൻ കരുതലുകൾ ശക്തമാക്കി. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു.പുതുപ്പള്ളി – മീനടം റൂട്ടിൽ ഞണ്ടുകുളത്ത് തേട് കരകവിഞ്ഞ് വെള്ളം കയറി ഗതാഗതം നിലച്ചു. പാമ്പാടി സ്വദേശിയായ വൈദികൻ്റെ കാർ തകരാറിലായി. വാകത്താനം കണ്ണൻ ചിറ – കൊട്ടരത്തിൽ കടവ് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അയർക്കുന്നം കിടങ്ങൂർ റോഡിലും വെള്ളക്കെട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News