ഫുട്ബോൾ താരം ടോണി ഡഗ്ഗൻ വിരമിച്ചു

TONI DUGGAN

മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ടോണി ഡഗ്ഗൻ വിരമിച്ചു. പതിനേഴ് വർഷം നീണ്ടുനിന്ന ഫുട്ബോൾ കരിയറിനാണ് താരം വിരാമമിട്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൻ്റെ അവസാനത്തോടെ എവർട്ടൺ വിട്ടതിന് ശേഷമാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

ALSO READ; കുവൈറ്റിൽ പണമിടപാട് വഴിയുള്ള വാഹന കച്ചവടങ്ങൾ നിരോധനം ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയം

പതിനാറാം വയസ്സിൽ എവർട്ടനിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2007-2008 സീസണിൽ ആയിരുന്നു ഇത്. ഇതേ വർഷം പിഎഫ്എയുടെ മികച്ച യുവ താരത്തിനുള്ള പുരസ്കാരത്തിനും ടോണി അർഹയായിരുന്നു. ഇംഗ്ലണ്ടിനായി 79 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2015 ലെ വനിതാ ലോകകപ്പിൽ ഇംഗ്ലണ്ട് തീം മൂന്നാം സ്ഥാനം നേടിയപ്പോൾ ടോണി ടീമിന്റെ ഭാഗമായിരുന്നു.ക്ലബ് ലെവലിൽ മാഞ്ചസ്റ്റർ സിറ്റി, ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവിടങ്ങളിലും താരം പന്ത് തട്ടിയിട്ടുണ്ട്.

ALSO READ; ‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു

പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ ടീമിൽ വഹിച്ച പങ്ക് സംബന്ധിച്ച് എനിക്ക് അതിയായ അഭിമാനമുണ്ടെന്ന് ടോണി പ്രതികരിച്ചു.പെൺകുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും ഫുട്ബോൾ എല്ലാവരുടെയും കായിക വിനോദമാണെന്ന് തെളിയിക്കാനുമുള്ള അഭിനിവേശവും അർപ്പണബോധവും ത്യാഗവും ദൃഢനിശ്ചയവും ഇതിലൂടെ കാണാമെന്നും അവർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration