ടോണി ക്രൂസ് കളമൊഴിയുന്നു; വിരമിക്കല്‍ യൂറോ കപ്പിന് ശേഷം

ജര്‍മന്‍ താരം ടോണി ക്രൂസ് ലോക ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു. യൂറോ കപ്പിനുശേഷം ബൂട്ടഴിക്കുമെന്ന് ടോണി ക്രൂസ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 2014ല്‍ ലോകകപ്പ് വിജയിച്ച ജര്‍മന്‍ സ്‌ക്വാഡില്‍ അംഗമായിരുന്നു ക്രൂസ്. നേരത്തെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് താരം വിരമിക്കുകയും പിന്നീട് തിരിച്ചു വരികയുമായിരുന്നു.

ALSO READ:‘ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല’; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

ക്ലബ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന്റെ താരമാണ് ടോണി ക്രൂസ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയലിനുവേണ്ടിയുള്ള അവസാന മത്സരമെന്നും ക്രൂസ് അറിയിച്ചു. ബയേണ്‍ മ്യൂണിക്കിന്റെ കൂടെ ഒന്നും റയലിന്റെ കൂടെ നാലും ചാമ്പ്യന്‍സ് ലീഗുകള്‍ ടോണി ക്രൂസ് നേടിയിട്ടുണ്ട്.

ALSO READ:കഴുത്തില്‍വെട്ടി, കലി തീരാതെ നിരവധി തവണ കുത്തി, ഒടുവില്‍ പെട്രോള്‍ ഒഴിച്ചു കത്തിച്ചു; ബീഹാറില്‍ അധ്യാപികയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News