വലതുപക്ഷത്തിനും മാധ്യമ സമൂഹത്തിനും ഇന്ന് ആശങ്കയുടെ രാത്രി, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നെടുങ്കോട്ട കെട്ടി ഇടതിൻ്റെ ശൗര്യമായ പോരാളികൾക്ക് അഭിവാദ്യവുമായി ഷെമീർ ടി പി എഴുതുന്നു..

സംസ്ഥാന രാഷ്ട്രീയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വാശിയും മൽസരബുദ്ധിയും നിറഞ്ഞതായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനും ബിജെപിയ്ക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്കടക്കം തള്ളപ്പെട്ടുപോയ സംസ്ഥാനത്തെ തന്നെ വിരളമായ മണ്ഡലങ്ങളിലൊന്ന്. പക്ഷേ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയങ്ങളിലൊന്നും ഇല്ലാതിരുന്ന ഒരു ഡബിൾ എൻജിൻ ടർബോ ഇഫക്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട്ടെ ഇടതുപക്ഷത്തിന് കിട്ടി.

പാർട്ടി നേതൃത്വത്തിൻ്റെ ഒത്തൊരുമയും ഇത്തവണ ജയിച്ചേ തീരൂവെന്ന മട്ടിലുള്ള സഖാക്കളുടെ ആത്മാർഥ പരിശ്രമവും ആ കുതിച്ചുകയറിലിനു പുറത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പാലക്കാട്ടെ പാർട്ടിയിലുണ്ടായ ഈ കുതിപ്പ് അടയാളപ്പെടുത്തിയിരിക്കുകയാണ് ഷെമീർ ടി.പിയെന്ന ഇടതു സഹയാത്രികൻ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഷെമീർ പങ്കിട്ട കുറിപ്പിൽ, ഇടതിനായി ഈ ദിവസങ്ങളോരോന്നിലും പരിശ്രമിച്ച പോരാളികളെയും പോർമുഖങ്ങളിൽ ഇടത് പോരാളികൾ കരുതിയ തന്ത്രങ്ങളെയും സൂചിപ്പിക്കുന്നു.

ALSO READ: പുതുമോടിയണിഞ്ഞ് കൊല്ലം, ആയൂർ-അഞ്ചൽ സംസ്ഥാന പാത നവീകരണം പൂർത്തീകരിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

വായിക്കാം, ഷെമീർ ടിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങളുടെ ബുദ്ധി കേന്ദ്രമായി പ്രവർത്തിച്ച സഖാവ് എംബിആർ,

ജില്ലയിലെ സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിച്ച സഖാവ് ഇ.എൻ സുരേഷ് ബാബു,

പ്രതിസന്ധി ഘട്ടത്തിൽ സഖാക്കൾ തമ്മിലുള്ള അഭേദ്യമായ സൗഹാർദ്ദത്തെ അരക്കിട്ടുറപ്പിച്ച സഖാവ് എൻഎൻ കൃഷ്ണദാസ്.

ശരീരം കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും ഇടതുപക്ഷ മൂല്യങ്ങളെ ഉൾക്കൊണ്ട ഡോക്ടർ സരിൻ.

പ്രചരണങ്ങൾക്ക് മുന്നിൽ നിന്ന് നയിച്ചും,

സ്ഥാനാർത്ഥിയുടെ സന്തത സഹചാരികളായി നിലയുറപ്പിച്ചും പ്രവർത്തകർക്ക് ആവേശം പകർന്ന പാർട്ടിയുടെ യുവജന വിദ്യാർത്ഥി സംഘടന നേതൃത്വം,ജനപ്രതിനിധികൾ,

സോഷ്യൽ മീഡിയ ടീം, കൈരളി.

എവിടെയും അടയാളപ്പെടുത്താൻ ആഗ്രഹിക്കാതെ നിസ്വാർത്ഥരായി ചെങ്കൊടിക്ക് പിന്നിൽ അക്ഷീണമായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകർ,

അനുഭാവികൾ.

ALSO READ: മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും

തിരഞ്ഞെടുപ്പ് ചിത്രത്തിലെ ഇല്ലാതിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി,

കേരളത്തിലെ വലതുപക്ഷത്തിനും,

അവരുടെ നാവായി പ്രവർത്തിച്ച മാധ്യമ സമൂഹത്തിനും വിജയ ഭീഷണിയുയർത്തി ആശങ്കളുടെ രാത്രി സമ്മാനിക്കുമ്പോൾ,

മത്സര ഫലം എന്ത് തന്നെയായാലും,

സ്ഥാനാർഥി പ്രഖ്യാപനം മുതൽ

നിശബ്ദ പ്രചരണ ദിവസം വരെ പാലക്കാട്

എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിച്ച,

തിരഞ്ഞെടുപ്പിനെ പൂർണ്ണമായി നിയന്ത്രിച്ച,

അതിൽ വിജയം വരിച്ച,

പോരാളികളെ ഹൃദയോഷ്‌മളമായി അഭിവാദ്യം ചെയ്യുന്നു..!

ലാൽസലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News