ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങി; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

ജിഎസ്ടി അടയ്ക്കുന്നതിന് ആവശ്യമായ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റില സോണല്‍ ഓഫീസ് റവന്യു വിഭാഗം സീനീയര്‍ ക്ലാര്‍ക്ക് ഉദയംപേരൂര്‍ മണകുന്നം തെക്കേ നീലിയാത്ത് വീട്ടില്‍ സുമിനേയാണ് (36) അറസ്റ്റ് ചെയ്തത്.രണ്ടായിരം രൂപ ചെരിപ്പിനുള്ളില്‍ തിരുകി വച്ച നിലയിലായിരുന്നു.

Also Read: ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളഞ്ഞ് യുവതി

വ്യാഴം വൈകിട്ട് 4.30നായിരുന്നു അറസ്റ്റ്. മികിക്രി ആര്‍ടിസ്റ്റ് അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. കടവന്ത്രയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസ് മുറിയ്ക്ക് ജിഎസ്ടി അടയ്ക്കുന്നതിനാണ് ഇവര്‍ ഒമ്പതിന് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അന്ന് ഇവരുടെ കൈയ്യിലുള്ള 900 രൂപ സുമിന്‍ വാങ്ങിയിരുന്നതായി വിജിലന്‍സ് പറഞ്ഞു. തുടര്‍ന്ന് 2000 രൂപയുമായി വരാന്‍ സുമിന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read: സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി അറസ്റ്റില്‍

ഇതിനെ തുടര്‍ന്ന് മികിക്രി ആര്‍ടിസ്റ്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു. എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി എന്‍ ബാബുക്കുട്ടന്‍, ഇന്‍സ്പെക്ടര്‍മാരായ വിനോദ്, വിമല്‍, എസ്ഐമാരായ സണ്ണി, ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News