കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടേയും ഒരു പ്രധാന പ്രശ്‌നമാണ് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ യൂണിഫോമുകളിലെ അഴുക്കും കറകളും. ഓരോ ദിവസവും യൂണിഫോമില്‍ പല വിധത്തിലുള്ള കറകളും അഴുക്കുകളുമുണ്ടാകും.
എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് തുണികളിലെ കറ കളയാന്‍ കഴിയുന്ന ഒരു എളുപ്പവിദ്യയാണ് ഇനി പറയാന്‍ പോകുന്നത്. വീട്ടിലുള്ള ഏതെങ്കിലും ബോഡി സ്പ്രേ അല്ലെങ്കില്‍ പെര്‍ഫ്യൂം ഇതിനായി ഉപയോഗിക്കാം.
Also Read : അമല്‍ നീരദിന്റെ ആക്ഷന്‍ ത്രില്ലര്‍ റീറിലീസിന്; സൂപ്പര്‍താരത്തിന് ഇത് പിറന്നാള്‍ സമ്മാനം!
കറയുള്ള ഭാഗത്ത് സ്പ്രേ ചെയ്തുകൊടുത്തതിനുശേഷം വിരലുകള്‍ ഉപയോഗിച്ച് നന്നായി തുടയ്ക്കുക. ശേഷം വെള്ളനിറത്തിലെ ടൂത്ത് പേസ്റ്റ് കറയുള്ള ഭാഗത്ത് പുരട്ടണം. ഇനി ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചതിനുശേഷം തുണി വെള്ളമൊഴിച്ച് കഴുകിയെടുക്കാം.
ഇത്തരത്തില്‍ ചെയ്താല്‍ കറ പൂര്‍ണമായും പോയിക്കിട്ടും. നിറമുള്ള വസ്ത്രങ്ങളിലെ കറയും ഇത്തരത്തില്‍ മാറ്റിയെടുക്കാം. ഭക്ഷണത്തിന്റെ കറയാണെങ്കില്‍ ആദ്യം വെള്ളമുപയോഗിച്ച് കഴുകിയതിനുശേഷം സ്പ്രേ ചെയ്ത് പേസ്റ്റ് പുരട്ടി കഴുകിയെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here