ഇന്ത്യയിലെ കാര്‍ വിപണന മേഖലയില്‍ മുന്നേറ്റം തുടര്‍ന്ന് മാരുതി സുസുക്കി. മാര്‍ച്ച് മാസത്തില്‍ മാത്രം 132763 കാറുകളാണ് മാരുതി വിറ്റഴിച്ചത്. ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ഏഴും മാരുതി സുസിക്കി പുറത്തിറക്കുന്ന മോഡലുകള്‍ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായിയാണുള്ളത്. 50600 കാറുകളാണ് ഹ്യുണ്ടായി കഴിഞ്ഞ മാസം വില്‍പന നടത്തിയത്
വില്‍പനയില്‍ ആദ്യ അഞ്ചില്‍ എത്തിയ കാര്‍ കമ്പനികള്‍, എണ്ണം എന്നീ ക്രമത്തില്‍ ചുവടെ
1.മാരുതി സുസുക്കി -132763
2.ഹ്യുണ്ടായി – 50600
3. ടാറ്റ – 44047
4. മഹീന്ദ്ര – 35976,
5. കിയ-21501
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റ് ആണ് വില്‍പനയില്‍ ഒന്നാം സ്ഥാനം നേടിയ കാര്‍. ഇതിന്റെ 17559 യൂണിറ്റാണ് വില്‍പ്പന നടന്നത്. 2022 മാര്‍ച്ചില്‍ ഇത് 13623 യൂണിറ്റായിരുന്നു. 29 ശതമാനമാണ് വളര്‍ച്ചയാണ് വില്‍പന നിരക്കില്‍ ഉണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന കാര്‍ മോഡലുകള്‍
1.മാരുതി സ്വിഫ്റ്റ് -17559
2.മാരുതി വാഗണ്‍ ആറിനാണ് -17305
3. മാരുതിഎസ് യുവി ബ്രെസയാണ് -16227
4. മാരുതിയുടെ ബലേനോ – 16168
5.ടാറ്റ എസ്‌യുവി നെക്‌സോണ്‍ – 14769
6.ഹ്യുണ്ടായ് ക്രെറ്റ- 14026
7.മാരുതി ഡിസയര്‍ – 13394
8. മാരുതി ഇക്കോ-11995
9.ടാറ്റ പഞ്ച് – 10894
10. മാരുതി ഗ്രാന്‍ഡ് വിറ്റാരയാണ് 10045
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here