ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭിക്കുന്ന കാലമാണ് ഉത്സവ സീസൺ. വിപണിയിൽ ചെറിയ മാന്ദ്യം അനുഭവിക്കുന്നുണ്ടെങ്കിലും, ഉയർന്ന ഡിമാൻഡുള്ളതാണ് ഇലക്ട്രിക്ക് വാഹനങ്ങൾക്ക്. ഉത്സവ സീസണിൽ എന്തായാലും ഇവികൾക്കും മികച്ച ഓഫറുകൾ ലഭ്യമാകും. ഈ ഉത്സവകാലത്ത് സ്വന്തമാക്കാൻ സാധിക്കുന്ന മികച്ച 5 ഇവികൾ ഇവയാണ്,.
എംജി വിൻഡ്സർ ഇ.വി
13.50 ലക്ഷം രൂപയിൽ എംജി വിൻഡ്സർ ഇ.വി യുടെ വില ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇൻ്റലിജൻ്റ് സിയുവി അവതരിപ്പിച്ച കാറാണിത്. വിശാലമായ ഇൻ്റീരിയറും, 2,700 എംഎം വീൽബേസും വാഹനത്തിന്റെ സവിശേഷതയാണ്. ARAI 332 കിലോമീറ്റർ റേഞ്ചുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ 38 kWh ബാറ്ററിയാണ് വാഹനത്തിനുള്ളത്. കൂടാതെ ബാറ്ററി അസ് എ സർവീസ് എന്ന രീതിയിലും വാഹനം ലഭ്യമാകും. ബാറ്ററി വാടകയ്ക്ക് നൽകുന്നതിലൂടെ ഇലക്ട്രിക് കാറിന്റെ വില കുറക്കുന്ന പദ്ധതിയാണ് ബാറ്ററി ആസ് എ സര്‍വീസ്(BaaS). BaaS മോഡലിന്റെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്. കിലോമീറ്ററിന് 3.5 രൂപയാണ് ബാറ്ററി വാടക.
Also Read: ബാറ്ററി അസ് എ സർവീസ് ഓപ്ഷൻ നൽകാൻ ആലോചിച്ച് ടാറ്റ; ഇലക്ട്രിക് വാഹനവില 30 ശതമാനം വരെ കുറയും
എംജി കോമറ്റ് ഇ.വി
നഗരയാത്രക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് എംജി കോമറ്റ് ഇ.വി. ലിസ്റ്റിലെ ഏറ്റവും വിലകുറവുള്ള വാഹനവും ഇതാണ്. 6.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഒതുക്കമുള്ള ഈ ചെറിയ വാഹനത്തിൽ 17.3 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. 230 കിലോമീറ്റർ റേഞ്ചും ബാറ്ററിക്ക് ലഭിക്കുന്നു. ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനിലും വാഹനം ലഭിക്കും. BaaS മോഡലിന്റെ വില ആരംഭിക്കുന്നത് 4.99 ലക്ഷം രൂപ മുതലാണ്. ഈ ചെറിയ ഇവി തിരക്കേറിയ നഗരങ്ങളിൽ ദൈനംദിന യാത്രയ്ക്ക് അനുയോജ്യമാണ്.
ടാറ്റ ടിയാഗോ ഇ.വി
ടാറ്റയുടെ ബജറ്റ് സൗഹൃദ വാഹനമാണ് ടാറ്റ ടിയാഗോ ഇ.വി. 8.49 ലക്ഷം രൂപ മുതലാണ് കാറിൻ്റെ വില. ടിയാഗോ ഇ.വി നാല് വേരിയൻ്റുകളിൽ ലഭിക്കും. 9.2 kWh അല്ലെങ്കിൽ 24 kWh ബാറ്ററിയാണ് ഇതിലുള്ളത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹർമാൻ സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ആധുനിക ഫീച്ചറുകളും കാറിലുണ്ട്.
Also Read: എല്ലാ വേരിയൻ്റുകളിലും റൂമിയോൺ; ലിമിറ്റഡ് എഡിഷൻ പതിപ്പിനെ അവതരിപ്പിച്ച് ടൊയോട്ട
ടാറ്റ പഞ്ച് ഇ.വി
പെട്രോൾ വേരിയന്റുമായി സാമ്യമുള്ള വാഹനമാണ് ടാറ്റ പഞ്ച് ഇ.വി. 9.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ ലഭ്യമാകുന്ന വാഹനത്തിൽ 265 കിലോമീറ്റർ റേഞ്ചുള്ള 25 kWh ബാറ്ററി അല്ലെങ്കിൽ 365 കിലോമീറ്റർ വരെ റേഞ്ച് ഓഫർ ചെയ്യുന്ന 35 kWh ബാറ്ററിയിലും ലഭിക്കും. എസ്‌യുവി രീതിയിലുള്ള ഡിസൈനും മൾട്ടിപിൾ ബാറ്ററി ഓപ്ഷനുകളും വാഹനത്തെ സിറ്റി റൈഡിനും ദീർഘദൂര യാത്രകൾക്കും ഉപകാരപ്രദമാണ്.
സിട്രോയിൻ eC3
320 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന 29.2 kWh ബാറ്ററിയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. 11.61 ലക്ഷം രൂപയാണ് പ്രാരംഭ വില. ഒരു മണിക്കൂറിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് എത്തുന്ന ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്ന ബാറ്ററിയാണ് വണ്ടിയുടേത്. 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ വാഹനത്തെ ടെക്ക് ഫ്രണ്ട്ലിയാക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here