തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയ്‌ക്കെതിരെ സുപ്രീം കോടതി. ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം ലഭിച്ചത് കെ ചന്ദ്രശേഖരറാവും ബിജെപിയും തമ്മിലുള്ള ഡീലിന്റെ ഭാഗമെന്ന രേവന്ത് റെഡ്ഢിയുടെ പരാമര്‍ശത്തിനെതിരെയാണ് സുപ്രീം കോടതി രംഗത്തെത്തിയത്.
വോട്ടിനായി കാശ് നല്‍കിയെന്ന് 2015ലെ കേസിന്റെ ഹര്‍ജി മൂന്നംഗ ബഞ്ച് പരിഗണിക്കുന്നതിനിടയിലാണ് പരാമര്‍ശം. മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് മധ്യപ്രദേശിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, പികെ മിസ്ര, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് റെഡ്ഢിക്കെതിരെയുള്ള കേസ് പരിഗണിച്ചത്.
ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്; കോടതി വിധി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ
ഹിയറിംഗിന് ഇടയില്‍ പൊലീസുകാര്‍ക്കെതിരെയുള്ള രേവന്ത് റെഡ്ഢിയുടെ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. പൊലീസുകാര്‍ എന്തെങ്കിലും ചെയ്താല്‍ അവരെ അവരെ തെരുവിലിട്ട് മര്‍ദിക്കുമെന്നായിരുന്നു റെഡ്ഢി പറഞ്ഞത്.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയാവുന്ന പ്രസ്താവനകളാണോ ഇതെല്ലാമെന്ന് ചോദിച്ച കോടതി രാഷ്ട്രീയക്കാരും ജുഡീഷറിയും തമ്മില്‍ പരസ്പര ബഹുമാനം വേണമെന്നും ആവശ്യപ്പെട്ടു. ഒരാള്‍ക്ക് എങ്ങനെയാണ് കോടതികള്‍ രാഷ്ട്രീയപരമായ കാരണങ്ങള്‍ മൂലമാണ് വിധികള്‍ പുറപ്പെടുവിക്കുന്നതെന്ന് പറയാന്‍ സാധിക്കുന്നത്. ഞങ്ങളെ ബഹുമാനിക്കാത്തവരുടെ വിചാരണ മറ്റെവിടേക്കെങ്കിലും മാറ്റാം എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല തങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ കോടതിയെന്ന് സുപ്രീം കോടതി മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here