ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 5 എസ്‌യുവികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി മാരുതി സുസുക്കി ഫ്രോങ്ക്‌സ്. മാരുതിയുടെ ഈ കൂപ്പെ എസ്‌യുവി 2024 മെയ്മാസത്തില്‍ മൊത്തം 12,681 യൂണിറ്റ് വിറ്റു. 2023 മെയ് മാസം വില്‍പ്പന 9863 യൂണിറ്റായിരുന്നു.

ഹ്യുണ്ടായി ക്രെറ്റയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവി. 2024 മെയില്‍ ഹ്യുണ്ടായി മൊത്തം 14,662 യൂണിറ്റ് ക്രെറ്റ എസ്‌യുവികള്‍ വിറ്റു. 2023 മെയ് മാസത്തില്‍ 14,449 യൂണിറ്റ് ആയിരുന്നു ക്രെറ്റയുടെ വില്‍പ്പന.

ALSO READ:  സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

മാരുതി സുസുക്കി ബ്രെസയാണ് മൂന്നാം സ്ഥാനത്ത്. 2024 മെയില്‍ മാരുതി സുസുക്കി ബ്രെസ 6 ശതമാനം വാര്‍ഷിക വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം 14,186 യൂണിറ്റ് വില്‍പ്പന 2024 ൽ നേടി. മുന്‍ വര്‍ഷം ഇതേമാസം 13398 യൂണിറ്റായിരുന്നു വില്‍പ്പന.

ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് മഹീന്ദ്ര സ്‌കോര്‍പിയോ ആണ്. ഈ കാലയളവില്‍ 47 ശതമാനം വാര്‍ഷിക വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം 13717 യൂണിറ്റ് എസ്‌യുവികള്‍ വിറ്റു. 2023 ൽ ഈ മഹീന്ദ്ര എസ്‌യുവിയുടെ വില്‍പ്പന 9318 യൂണിറ്റായിരുന്നു.

അഞ്ചാം സ്ഥാനത്ത് ടാറ്റ പഞ്ച് ആണ്. 2024 മെയ് മാസത്തില്‍ 18,949 യൂണിറ്റുകള്‍ വിറ്റഴിച്ചു. 70 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. 2023 മെയ് മാസത്തില്‍ 11,124 യൂണിറ്റ് .

ALSO READ: ‘എൽഡിഎഫ് രാജ്യസഭാ സീറ്റുകൾ സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും’: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News