കൊവിഡല്ല വില്ലന്‍ ഇവനാണ്..! അപകടകാരിയെ കുറിച്ച് ഞെട്ടിക്കുന്ന ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയില്‍ ലക്ഷകണക്കിന് പേരുടെ ജീവനാണ് നഷ്ടമായത്. വാക്‌സിനുകളുടെ കണ്ടുപിടിത്തത്തോടെ അതിന് ശമനമുണ്ടായെങ്കിലും മനുഷ്യരാശിയെ ഭയപ്പെടുത്തി ഇന്നും ആ രോഗത്തിന്റെ പല തരത്തിലുള്ള അനന്തരഫലങ്ങള്‍ പലരും അനുഭവിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകാരോഗ്യസംഘടന പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് കൊവിഡിനേക്കാള്‍ അപകടകാരി ഈ അസുഖമാണെന്നാണ്.

ALSO READ: എഡിഎം നവീൻ ബാബുവിന്റെ മരണം; വിധിപ്പകർപ്പിലെ മൊഴി സ്ഥിരീകരിച്ച് കണ്ണൂർ കളക്ടർ

ടൂബര്‍കുലോസിസ് അഥവാ ക്ഷയമാണ് 2023ല്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉയര്‍ത്തിയ പകര്‍ച്ചവ്യാധിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അസുഖത്തിനെ ഇല്ലായ്മ ചെയ്യാന്‍ ആഗോള തലത്തില്‍ ശക്തമായ ഇടപെടല്‍ വേണമെന്ന സന്ദേശമാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. നിരവധി വെല്ലുവിളികളാണ് ഈ ശ്രമത്തില്‍ നേരിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

ലോകാരോഗ്യ സംഘടന ക്ഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് 1995ല്‍ തുടങ്ങിയതിന് ശേഷം 2022ല്‍ 7.5 മില്യണ്‍ പേര്‍ക്ക് ടിബി പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ടിബി പുതിയതായി പിടിപെട്ടത് 8.2 മില്യണ്‍ ആളുകള്‍ക്കാണ്. ടിബി നിര്‍മാര്‍ജനത്തിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് ഈ രോഗം വലിയ തോതില്‍ പകരാനും അതിന് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിനും പിന്നിലെന്നാണ് റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നും വ്യക്താകുന്നത്.

ALSO READ: 3 രൂപയിൽ നിന്ന് ഒറ്റയടിക്ക് 2.36 ലക്ഷം രൂപയിലേക്ക്! ഓഹരി വിലയിൽ എംആർഎഫിനെ കടത്തി വെട്ടി എൽസിഡ് ഇൻവെസ്റ്റ്മെന്‍റ്സ്

അതേസമയം 2022ല്‍ ടിബി മൂലം 1.32 മില്യണ്‍ ആളുകളാണ് മരിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 1.25 മില്യനാണ്. ഇതോടെ 2023ല്‍ രോഗബാധിതരായ ആളുകളുടെ എണ്ണം 10.8 ദശലക്ഷമായി ഉയര്‍ന്നു. ക്ഷയത്തെ പ്രതിരോധിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാണ്. അതില്‍ ശരിയായ രീതിയിലുള്ള മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ 2027വരെയുള്ള ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയു. വളരെ ദാരിദ്ര്യത്തിലുള്ള രാജ്യങ്ങളിലാണ് 98 ശതമാനവും ഈ രോഗബാധിതരുള്ളത്. മാത്രമല്ല മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് വിഭാഗത്തിലുള്ള ടിബി വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News