Top Malayalam film search in 2024; ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ മലയാളം ചിത്രങ്ങൾ

2024 മലയാള സിനിമയ്ക്ക് ഒരു മികച്ച വർഷമായിരുന്നു. ഒരുപാട് നല്ല സിനിമകൾ ഇറങ്ങിയ ഒരു വർഷം കൂടെയായിരുന്നു. മലയാള സിനിമകൾ മറ്റ് സംസ്ഥാനങ്ങളിൽ സൂപ്പർഹിറ്റുകളായി മാറിയ ഒരു കാഴ്ച നമ്മൾ കണ്ടു. ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമ പുതിയൊരു ഐഡന്റിറ്റി പ്രമേയത്തിലെ വ്യത്യസ്തതകളിലൂടെ നേടിയെടുത്തു. ലോക പ്രേക്ഷകരുടെ ശ്രദ്ധവരെ മലയാള സിനിമകൾക്ക് പിടിച്ചുപറ്റാൻ കഴിഞ്ഞു. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത മലയാളം ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ആവേശം

ഈ വർഷം മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സർച്ച് ചെയ്തതിൽ ഒന്നാമതായി നിൽക്കുന്ന ചിത്രം ആവേശമാണ്. ഫഹദ് ഫാസിലിന്റെ രംഗണ്ണൻ മലയാള സിനിമയ്ക്ക് ഏറെ ആവേശം പകർന്നു. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. യുവാക്കളുടെ വൈബിൽ അവരുടെ എനർജി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ജിത്തു മാധവന് സാധിച്ചു. 2024 ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

വാഴ

ഈ വർഷം മലയാള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ സർച്ച് ചെയ്തതിൽ രണ്ടാമതായി നിൽക്കുന്ന ചിത്രം വാഴയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും തിയറ്ററിൽ ആരവം തീർത്ത സിനിമയാണ് വാഴ. നവാഗതനായ ആനന്ദ് മേനോനാണു സിനിമയുടെ സംവിധായകൻ. യുവതലമുറയുടെ ആഘോഷങ്ങളും ആകുലതകളും പങ്കുവയ്ക്കുന്നതും സൗഹൃദവുമാണ് ചിത്രത്തിന്റെ പ്രമേയം . സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ സാന്നിധ്യം തന്നെയാണ് സിനിമയിൽ എടുത്ത് പറയേണ്ട സവിശേഷത.

Also read: ഐ എഫ് എഫ് കെ: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്മാരുടെ ഓർമകൾക്ക് ആദരവർപ്പിച്ച് ലിറ്റററി ട്രിബ്യൂട്ട്

മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തിലെ എക്കാലത്തയും വൻ വിജയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം തമിഴ്‌നാട്ടിലും വൻ ഹിറ്റായിരുന്നു. യഥാർത്ഥ സംഭവത്തെ സിനിമയാക്കിയ, ഒരു യഥാർത്ഥ സർവൈവൽ ത്രില്ലർ. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് ഒരുസംഘം സുഹൃത്തുക്കളുടെ കൊടൈക്കനാൽ യാത്രയും, ഗുണ കേവിൽ അകപ്പെടുന്നതും അതിൽ നിന്ന് രക്ഷപ്പെടുന്നതും ഒക്കെ മികച്ച രീതിയിൽ സ്ക്രീനിലേക്ക് എത്തിക്കാൻ സംവിധായകൻ ചിദംബരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊന്ന് അതിന്റെ കലാസംവിധാനമാണ്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചത്. 2024 ഫെബ്രവരി 22 നാണ് ചിത്രം റിലീസ് ചെയ്തത്.

പ്രേമലു

റോമാറ്റിക് കോമഡി ന്യൂ ജെൻ ചിത്രമായിരുന്നു പ്രേമലു. തിയേറ്ററുകളിൽ കൈയ്യടി വാരിക്കൂട്ടിയ വമ്പൻ ഹിറ്റ് ചിത്രം. കോളേജ് പഠനം കഴിഞ്ഞ് ആദ്യ ജോലി ചെയ്യുന്നവരും കരിയറിനെക്കുറിച്ചും ജീവിതത്തിൻറെ പ്ലാനിംഗിനെക്കുറിച്ചുമൊക്കെ ചിന്തിക്കുന്ന സാധാരണക്കാരായ ന്യൂ ജെൻ പിള്ളേരുടെ ഇടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ എല്ലാ രംഗങ്ങളിലും കോമഡി വർക്ഔട്ട് ആക്കി സംവിധായകൻ ഗിരീഷ് എ ഡി മികവ് തെളിയിച്ചിട്ടുണ്ട്. നസ്ലീൻ, മമത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ എം, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ് എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച തകർപ്പൻ കോമഡി ചിത്രം. 2024 ഫെബ്രുവരി 9 നാണ് സിനിമ റിലീസ് ചെയ്തത്.

Also read: ഗോവ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി നിവിന്‍ന്റെ ആദ്യ വെബ് സീരീസ്; പുതുമ നിറഞ്ഞ ആവിഷ്‌കാരമായി ‘ഫാര്‍മ’

നേര്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, അനശ്വര രാജൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. തിയേറ്ററിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തുമ്പ സ്വദേശിനിയായ സാറ എന്ന പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ അനശ്വര അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക പ്രീതി വളരെ വലുതായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News