കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ വലിയ വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. വിനോദ സഞ്ചാരത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതിനെ പരിപോഷിപ്പിക്കുന്നതിലും നിലവിലുള്ളവയെ സഞ്ചാരി സൗഹൃദമാക്കുന്നതിനും സര്‍ക്കാരിന്‍റെ നടപടികള്‍ ഫലം കാണുകയാണ്. അതിന് ഒരു വലിയ ഉദാഹരണമാണ് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അതിരപ്പിള്ളിയില്‍ ഓണത്തിനുണ്ടായ തിരിക്ക്. കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തി അയ്യായിരം പേരാണ് അതിരപ്പിള്ളിയില്‍ എത്തിയത്. 18 ലക്ഷം രൂപയാണ് വരുമാനമായി നേടാനായത്.
ചിമ്മിനി ഡാമിൽ 6952 പേർ വന്നെത്തി. 3,07,580 രൂപ വരുമാനം നേടി. മൊത്തം രണ്ട് ലക്ഷത്തിൽപ്പരം സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി. നൂറുകണക്കിന് വിദേശികളും ഇതര സംസ്ഥാനത്തുള്ള സഞ്ചാരികളും കേരളത്തിന്റെ പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിക്കാനെത്തി.
ALSO READ: ലൈഫ്: ഭവനരഹിത കുടുംബങ്ങൾക്ക് കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍
ജില്ലാ ടൂറിസം പ്രൊമോഷൺ കൗൺസിലിന്റെ കണക്കുപ്രകാരം ആഗസ്‌ത് 26 മുതൽ സെപ്‌തംബർ മൂന്നുവരെ വിലങ്ങൻ കുന്നിൽ 13,445 സഞ്ചാരികളെത്തി. 1,92,100 രൂപ വരുമാനം നേടി. മറ്റു കേന്ദ്രങ്ങൾ( സഞ്ചാരികൾ, വരുമാനം) തുമ്പൂർമുഴി 21,573–-4,11,010, ഏനാമാവ് കായൽ 4498–-53,545, പീച്ചി ഡാം 11,728–- 2,34,500, ചാവക്കാട് ബീച്ച് 21,898–- 1,10,570, വാഴാനി ഡാം – 13,093–-1,80,035, സ്‌നേഹതീരം 18,329–- 1,68,080, കലശമല 7,617–- 90,915 എന്നിങ്ങനെയാണ് യഥാക്രമം സഞ്ചാരികളുടെയും വരുമാനത്തിന്റെയും കണക്ക്. മൊത്തം 1,12,181 സഞ്ചാരികളെത്തി. 14,40,755 രൂപ വരുമാനവും നേടി.
പൂമല ഡാം ഉൾപ്പെടെയുള്ള സഞ്ചാര കേന്ദ്രങ്ങളിലും കോൾ നിലങ്ങളിലെ സൗന്ദര്യ ആസ്വാദനത്തിനും ആയിരങ്ങളെത്തി. തൃശൂർ നഗരത്തിൽ ആകാശപ്പാതയും ഓണനാളിൽ ടൂറിസ്‌റ്റ് കേന്ദ്രമായി മാറി. ടൂറിസം വാരാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും സമാപനം കുറിച്ച് നടന്ന പുലികളി കാണാനും ആയിരങ്ങൾ വന്നെത്തി.
ALSO READ: ‘ഇന്ത്യ’-4, ബിജെപി-3: ഒരുപടി മുന്നില്‍ പ്രതിപക്ഷ സഖ്യം
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കാൻ സർക്കാർ പദ്ധതി തുടങ്ങിയിട്ടുണ്ട്. ചരിത്രം, പൈതൃകം, സംസ്‌കാരം, വൈവിധ്യങ്ങളുടെ നിറഞ്ഞ പ്രകൃതി കാഴ്‌ചകൾ, ഭക്ഷണ രീതികൾ, അഗ്രി ടൂറിസം തുടങ്ങി സാധ്യതകൾ പ്രയോജനപ്പെടുത്തും. അതോടൊപ്പം തൊഴിൽ സാധ്യതകൾ വളർത്തിയെടുക്കാനും സർക്കാർ ലക്ഷ്യമിടുന്നു. സാധാരണക്കാർകൂടി ഗുണഭോക്താക്കളാവുന്ന വിനോദ സഞ്ചാരവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here