മിസിസിപ്പിയിൽ വൻ ചുഴലിക്കാറ്റ്, 23 മരണം

അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. 23 പേരാണ് ചുഴലിക്കാറ്റിൽ മരിച്ചത്. 4 പേരെ കാണാതായിട്ടുണ്ട്.

നിരവധിയാളുകൾക്ക് ചുഴലിക്കാറ്റിൽ പരുക്കേറ്റു. പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. 160 കിലോമീറ്ററോളം ദൂരത്ത് ചുഴലിക്കാറ്റ് നാശം വിതച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധിയാളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങികിടക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News