ലോറി ഡ്രൈവറെ ക്രൂരമായി മർദിച്ച് ക്വാറി ഉടമകൾ

മലപ്പുറം മഞ്ചേരിയിൽ ടിപ്പർ ലോറി ഡ്രൈവറെ മർദിച്ചെന്നു പരാതി. ലോഡ് വൈകിയതിൽ അതൃപ്തി അറിയിച്ചതിനാണ് ക്വാറി ഉടമകൾ ക്രൂരമായി മർദ്ദിച്ചത്.

Also Read; അയൽവാസികളും ബന്ധുക്കളും തമ്മിൽ തർക്കം; തൃശൂരിൽ യുവാവിന് വെട്ടേറ്റു

ടിപ്പർ ഡ്രൈവറായ കരുളായി സ്വദേശി സഫ്വാനാണ് ക്രൂരമായി മർദ്ദനമേറ്റത്. മഞ്ചേരി സ്റ്റേഷൻ പരിധിയിലെ കാര കോറിയിലാണ് സംഭവം. സഫ്വാൻ ലോഡിനായി എത്തിയിട്ട് ടിപ്പറുമായി രണ്ടു ദിവസം കാത്തു നിന്നു. ഈ ദിവസങ്ങളിൽ മറ്റൊരു ജോലിയ്ക്ക് പോകാനുമായില്ല. അർധരാത്രി രണ്ടു മണിയ്ക്കുവരെ ക്വോറിയിലെത്താൻ ആവശ്യപ്പെടാറുണ്ട്. ലോഡ് വൈകുന്നതിൽ അതൃപ്തി പറഞ്ഞതിനാണ് ക്രൂരമായ മർദ്ദനമേറ്റത്.

Also Read; മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

സഫ്വാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കൾ ചേർന്നാണ് വണ്ടൂർ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമികൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് ടിപ്പർ ഓണേഴ്സ് ആന്റ് ഡ്രൈവേഴ്സ് അസോസിയേഷൻ ക്വാറി ഉപരോധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News