തൃശ്ശൂരില്‍ ആമകളെ കൈവശം വെച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന നാടോടി കുടുംബാംഗമായ സുരേഷിന് നിയമസഹായം ലഭ്യമാക്കാന്‍ തീരുമാനം. ഇ.ടി ടൈസണ്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മതിലകം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് തീരുമാനം. നാടോടി കുടുംബങ്ങളുടെ പുനരധിവാസത്തിനായുള്ള രൂപരേഖയും യോഗത്തില്‍ തയ്യാറായി.
Also Read: കുഞ്ഞിനെ വെടിവെച്ചു കൊന്ന് പ്രശസ്ത കാന്‍സര്‍ വിദഗ്ധ ആത്മഹത്യ ചെയ്തു
ആമകളെ കൈവശം വെച്ചതിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന നാടോടി കുടുംബാംഗമായ സുരേഷിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇ ടി ടൈസണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. താമസിക്കാന്‍ കിടപ്പാടം പോലുമില്ലാത്ത സുരേഷിന്റെ കുടുംബത്തിന്റെ അവസ്ഥയും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ വേദനിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മതിലകം ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്ന നാടോടി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ജനപ്രതിനിധികള്‍ തന്നെ മുന്നിട്ടിറങ്ങിയത്.
സുരക്ഷിതമായ താമസ സൗകര്യമോ, ആവശ്യമായ രേഖകളോ ഇല്ലാതെ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ കൂരകളില്‍ വെറും മണ്ണില്‍ കഴിയുന്ന നാല് കുടുംബങ്ങളാണ് മതിലകം പൊക്ലായിയില്‍ ഉള്ളത്. ഇ.ടി ടൈസണ്‍ എം.എല്‍.എയും, മതിലകം പഞ്ചായത്തും ഇടപെട്ട് ചില കുടുംബങ്ങള്‍ക്ക് നേരത്തെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കുകയും അതി ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവര്‍ക്ക് ഭൂമിയോ വീടോ സ്വന്തമായി നല്‍കാന്‍ സാധിച്ചിട്ടില്ല. ഈ കുടുംബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുവാനും, താത്ക്കാലിക താമസ സൗകര്യവുമൊരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഇ ടി ടൈസണ്‍ എംഎല്‍എ പറഞ്ഞു.
Also Read: മുപ്പതാം വയസില്‍ ബോഡി ബില്‍ഡറുടെ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ഗ്രാമ പഞ്ചായത്തംഗം ഇ.കെ ബിജു ചെയര്‍മാനും, ജസ്‌ന ഷെമീര്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. യോഗത്തിന് ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടോടികളുടെ വാസ സ്ഥലവും സന്ദര്‍ശിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here