ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ടോസ്. ടോസ് നേടിയ പാക് നായകൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു.ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 81 പന്തില്‍ 82 റണ്‍സടിച്ച് ഇന്ത്യന്‍ ഇന്നിംഗ്സിനെ താങ്ങി നിര്‍ത്തിയ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.
ALSO READ:സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും; മന്ത്രി വീണ ജോർജ്
പേസര്‍ ജസ്പ്രീത് ബുമ്രയും ടീമിലേക്കു മടങ്ങിയെത്തി. നേപ്പാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പേസര്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി . ഷാര്‍ദ്ദുല്‍ താക്കൂറും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ടീമിലെ മറ്റ് പേസര്‍മാര്‍. സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാാണ് ടീമിലുള്ളത്. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണറാകുമ്പോള്‍ വിരാട് കോഹ്ലി മൂന്നാം നമ്പറിലും കെ എല്‍ രാഹുല്‍ നാലാം നമ്പറിലും ഇറങ്ങും. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് പാക്കിസ്ഥാന്‍ ഇറങ്ങുന്നത്.
ALSO READ:മൂന്ന് ദിവസം കൊണ്ട് മുടക്ക് മുതൽ തിരിച്ചു പിടിച്ച് ജവാൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here