നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഭാസം, നടക്കുന്നത് 6 വർഷങ്ങൾക്ക് ശേഷം

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോർട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഈ പ്രതിഭാസം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നത്.

ALSO READ: ചൂടത്ത് ഉരുകിയൊലിക്കുകയാണോ? വയറും മനസും തണുപ്പിക്കും ഒരു വെറൈറ്റി ലൈം

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതിനെയാണ് സമ്പൂര്‍ണ സൂര്യഗ്രഹണം എന്ന് പറയുന്നത്. ഇത് നടക്കുന്ന സമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെട്ടിട്ടുള്ളൂ. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഈ പ്രതിഭാസം സംഭവിക്കാൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News