പ്രതിരോധ മന്ത്രാലയം വാങ്ങിയ സാധനങ്ങളുടെ മൊത്തം മൂല്യം ഒരു ലക്ഷം കോടി കടന്നു; റിപ്പോര്‍ട്ട്

ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (GeM) പോര്‍ട്ടലിലൂടെ പ്രതിരോധ മന്ത്രാലയം വാങ്ങിയ സാധനങ്ങളുടെ മൊത്തം മൂല്യം അഥവാ മൊത്ത വ്യാപാരച്ചരക്ക് മൂല്യം (GMV) ഒരു ലക്ഷം കോടി രൂപ കടന്നതായി റിപ്പോര്‍ട്ട്.

ALSO READ:കവടി നിരത്തി കാശ് കളഞ്ഞിട്ട് കാര്യമില്ല; കഴിവുള്ളവരെ കളത്തിലിറക്കണം; ഫിഫ റാങ്കിങ്ങില്‍ കൂപ്പ് കുത്തി ഇന്ത്യ

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 45,800 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നും കണക്കില്‍ പറയുന്നു. 5.47 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ നടപ്പിലാക്കാന്‍ GeM പോര്‍ട്ടല്‍ മന്ത്രാലയത്തെ സഹായിച്ചു.

ALSO READ:ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ; ജഡേജ പുറത്തായി; വാലറ്റം പൊരുതുന്നു

പോര്‍ട്ടല്‍ വഴി ഇത്രയും ഉയര്‍ന്ന മൂല്യത്തില്‍ ഇടപാട് നടത്തുന്ന ആദ്യ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് പ്രതിരോധ മന്ത്രാലയം. മൊത്തം ഓര്‍ഡറുകളുടെ, 60,593 കോടി രൂപ വരുന്ന 50.7% ഓര്‍ഡറുകള്‍, സൂക്ഷ്മ -ചെറുകിട സംരഭങ്ങള്‍ക്കാണ് (എംഎസ്ഇ) നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News