ലോകകപ്പിലെ മികച്ച താരമാകാന്‍ മത്സരം ഇന്ത്യക്കാര്‍ തമ്മില്‍; രോഹിത്തും, കോഹ്ലിയും, ഷമിയും, ബുംറയും പട്ടികയില്‍

ലോകകപ്പ് ക്രിക്കറ്റിലെ പ്ലയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്കാരത്തിനുള്ള 9 പേരുടെ ഷോർട്ട് ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ ഇടംനേടി. ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംബ, മാക്സ്‌വെൽ, ന്യൂസിലൻഡ് താരങ്ങളായ മിച്ചൽ മാര്‍ഷ്, രചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് എന്നിവരാണ് ലിസ്റ്റിലെ മറ്റു താരങ്ങൾ.

Also Read; ‘നോക്കൂ… ഇതിലെവിടെയാണ് ആഡംബരം കാണാൻ കഴിയുന്നത്?’ മന്ത്രി ആർ ബിന്ദു

ഈ ലോകകപ്പില്‍ 10 ഇന്നിങ്ങ്സുകളില്‍ നിന്ന് 711 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. ഇതില്‍ 3 സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ റെക്കോഡും കോഹ്ലി മറികടന്നിരുന്നു.

Also Read; ‘ഒരു’ എന്ന വാക്കിന് പിറകിൽ രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവെയ്ക്കാൻ നീക്കം; നവകേരള സദസ്സിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ഇന്ത്യയുടെ ഇന്നിങ്ങ്സുകളിലെല്ലാം സ്ഫോടനാത്മകമായ തുടക്കം നല്‍കിയ രോഹിത് ശർമ്മ 10 മത്സരങ്ങളില്‍ നിന്ന് 550 റൺസാണ് നേടിയത്. തന്ത്രപരമായ ക്യാപ്റ്റന്‍സിയിലൂടെ സമ്മര്‍ദ്ദങ്ങളില്ലാതെ ടീമിനെ മുന്നോട്ടുനയിക്കാനും രോഹിത്തിന് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ പേസ് ആക്രമണത്തിന്‍റെ കുന്തമുനയായി മാറിയ മുഹമ്മദ് ഷമി 6 മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളുമായി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. ആദ്യ മൂന്ന് മത്സരങ്ങളില്‍ ഡഗൗട്ടിലിരുന്ന ഷമി സെമിയില്‍ ന്യൂസിലന്‍ഡിന്‍റെ 7 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കൂടുതല്‍ വിക്കറ്റുകള്‍ നേടിയ അഞ്ച് ബൗളര്‍മാരുടെ പട്ടികയിലിടം നേടിയ ജസ്പ്രീത് ബുമ്ര 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News