13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിനു തുടക്കമായി. അഞ്ച് ഘട്ടങ്ങളിലൂടെ നടക്കുന്ന മത്സരത്തിൽ ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധര്‍ അടങ്ങുന്ന 17 ടീമുകളാണ് പങ്കെടുക്കുക.അഞ്ച് ദിവസങ്ങളായി 867 കിലോ മീറ്ററായിരിക്കും മത്സരാർഥികൾ പിന്നിടുക.
ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും
ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്നാണ് തുടങ്ങിയ മത്സരം ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻസെൻർ പരിസരത്താണ് സമാപിച്ചത്. 181.5കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യ ഘട്ടത്തിൽ ടീ ജേക്കേ അൽ ഊലയുടെ ഓസീസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം നേടി.ബ്രയാൻ കോക്വാർഡ് രണ്ടും ഓസ്കാർ ഫെൽഗി ഫെർണാണ്ടസ് മൂന്നും സ്ഥാനത്തെത്തി.
രണ്ടാം ദിവസം മസ്കത്തിലെ അല സിഫിൽ നിന്നാണ് മത്സരം തുടങ്ങുക.170 .5 കിലോ മീറ്റർ പിന്നിട്ട് മസ്കത്തിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഖുറിയാത്തിൽ സമാപിക്കും.തിങ്കളാഴ്ച ബിദ് ബിദിൽ നിന്ന് ആരംഭിക്കുന്ന മത്സരം 169.5 കിലോ മീറ്റർ പിന്നിട്ട് ഈസ്റ്റേൺ പർവ്വത നിരകളിലെ അൽ ഹംറയിൽ അവസാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here