മഹാനടന് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് നടന്റെ ആരാധകര്‍. മെഗാ സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം ഒരു പിറന്നാള്‍ സമ്മാനം കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ടൂറിസം വകുപ്പ്.
ALSO READ: സിപി എമ്മിൻ്റെ ഒന്നാം നമ്പർ ശത്രു ബി.ജെ.പി; ഡോ തോമസ് ഐസക്
മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പിനെ മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥമാണ് ചെമ്പ്. ഇവിടെ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നതെന്ന് മന്ത്രി എഫ്ബി പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്…
നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിന്റെ ഈ ജന്മദിനത്തില്‍ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കികഴിഞ്ഞു. ബാക്ക് വാട്ടര്‍ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.
ALSO READ: ആഗോള റിലീസിനൊരുങ്ങി ലക്കി ഭാസ്‌കര്‍; മുംബൈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ ചിത്രം!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here