‘ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഗോകുലം ഗോപാലൻ

ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. ടൂറിസം വികസനത്തിന് കൂടുതൽ ഊന്നൽ നൽകിയ ബജറ്റ് ആണിത്. ഇതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ നിക്ഷേപത്തിലൂടെ മികച്ച തൊഴിൽ അവസരം ഉണ്ടാക്കി യുവജനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

Also Read: ഡോ.വന്ദന കൊലപാതകം;സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

അതേസമയം, ടൂറിസം മേഖലയിൽ 500 കോടിയുടെ വികസനപരിപാടികൾക്കാണ് തുടക്കം കുറിക്കാൻ പോകുന്നതെന്ന് ബജറ്റ് അവതരണ വേളയിൽ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു . കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുമെന്നും സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടമാണെന്നും മന്ത്രി വ്യക്‌തമാക്കി.

Also Read: അരി വിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം;മന്ത്രി ജി ആർ അനിൽ കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ കൂടിക്കാഴ്ച ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News