ടൂറിസം നിക്ഷേപക സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാനത്തെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകർ പങ്കെടുക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായിട്ടുള്ളതാണ്.

ALSO READ:ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലും തൊഴിലവസരങ്ങളിലും മീറ്റ് ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഹോസ്പിറ്റാലിറ്റി, അഡ്വഞ്ചര്‍ ടൂറിസം, ബീച്ച് ടൂറിസം, ഉത്തരവാദിത്ത-സുസ്ഥിര ടൂറിസം തുടങ്ങി സംസ്ഥാനത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മീറ്റ്.

ടൂറിസം വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ നിക്ഷേപത്തിനായി പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. നിക്ഷേപക താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് ഫെസിലിറ്റേഷന്‍ സംവിധാനം ഒരുക്കും.

ALSO READ:സ്വപ്‍നം സത്യമായി, ഏഴ്‌ വിക്കറ്റ് തന്നെ വീഴ്ത്തി ഷമി

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, റവന്യൂ മന്ത്രി കെ.രാജന്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, ടൂറിസം സെക്രട്ടറി കെ.ബിജു, ടൂറിസം ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെടിഡിസി  എം ഡി ശിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News