കോഴിക്കോട് ജില്ലയുടെ ടൂറിസം സാധ്യതകൾ ഉയർത്തിപ്പിടിക്കാനായി കൂടുതൽ സൗന്ദര്യവത്‌കരണം നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കോഴിക്കോട് നഗരത്തിലെ പാർക്കുകളെ നവീകരിക്കും. ഫറോഖ് പാലത്തിന്റെ ഉദ്ഘാടനം ജനുവരി 14 ന് നിർവഹിക്കും. ഇതിന്റെ ഭാഗമായുള്ള പാർക്കും നവീകരിക്കും. ഒപ്പം മാനാഞ്ചിറയുടെ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: ആർക്ക് ഏത് വകുപ്പ് നൽകണമെന്നുള്ളത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്: അഹമ്മദ് ദേവർ കോവിൽ
നെറ്റ് ലൈഫിനെ ആളുകൾ എത്രത്തോളം ഇഷ്ടപ്പെടുന്നതിന്റെ ഉദാഹരണമാണ് മാനാഞ്ചിറ സ്ക്വയർ. ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. ഇതിനായ് ചെറിയ ചെറിയ ഹെലിപാഡുകൾ സജീകരിക്കും. ഹെലിപാഡുകള കോർത്തിണക്കി സർവീസ് ആരംഭിക്കും. ഇതിനായ് ടൂറിസം വകുപ്പ് മുൻ കൈ എടുക്കും. പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പുവച്ചു.
Also Read: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി: പ്രശംസിച്ച് ശിവഗിരി മഠാധിപതി
ഹെലി ടൂറിസം പദ്ധതിയിൽ ഫെസിലിറ്റേറ്റർ എന്ന റോളാണ് സർക്കാരിനുള്ളത്. ഇതിനുശേഷം കൊച്ചിയിലേക്ക് പോകുമെന്നും പാപ്പാഞ്ഞി വിവാദത്തെക്കുറിച്ചു പരിശോധിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here