താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 6 മരണം, സ്ഥിരീകരിച്ച് മന്ത്രി

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ വിനോദയാത്രാ ബോട്ട് മുങ്ങി ആറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍.  താനൂർ തൂവൽത്തീരത്താണ് അപകടം നടന്നത്. 7 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലകീഴായി മറിഞ്ഞ ബോട്ട് പൂർണമായും മുങ്ങി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നത് അറുപതോളം പേരെന്ന് പരപ്പനങ്ങാടി നഗരസഭ കൗൺസിലർ കാർത്തികേയൻ കൈരളിന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News