വിനോദ യാത്രക്കിടെ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; കോളേജ് വിദ്യാർത്ഥികൾക്ക് പരിക്ക്

എറണാകുളം പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ 2.15നാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി വിനോദ യാത്രപോയി തിരികെ വന്ന ബസാണ് അപകടത്തിൽപെട്ടത്.

ALSO READ: സംസ്ഥാന ബജറ്റ് ഇന്ന്, രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും

മൂന്നാറില്‍നിന്ന് വിനോദ യാത്ര കഴിഞ്ഞ് കൊണ്ടോട്ടിയിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു അപകടം.മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്കും പെരുമ്പാവൂരിലേ ആശുപത്രിയിലേക്കും മാറ്റി.

ALSO READ: ‘കറുത്തേടത്ത് കോളനിക്കാരും ഭരണവും തമ്മിൽ മുമ്പ് വളരെ അകലം ഉണ്ടായിരുന്നു, ഇപ്പോൾ അത് ഇല്ലാതായിരിക്കുന്നു’; 51 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തത് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News