കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്ക്

എറണാകുളം പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ കാലടി ജങ്ഷനിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.

ALSO READ:സാമൂഹ്യ പെന്‍ഷന്‍ കൃത്യമായും സമയബന്ധിതമായും കൊടുത്തു തീര്‍ക്കും: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കൊണ്ടോട്ടി EMEA കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മൂന്നാറില്‍ നിന്ന് കോളേജ് ടൂര്‍ കഴിഞ്ഞ് തിരികെ വരുമ്പോള്‍, പുലര്‍ച്ചെ ഏകദേശം മൂന്നുമണിക്ക് അപകടം സംഭവിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍, 34 പേര്‍ ബസില്‍ ഉണ്ടായിരുന്നു. ഇതിനുപുറമെ ഒരു അധ്യാപകനും അദ്ദേഹത്തിന്റെ കുടുംബവും, ബസ് ഡ്രൈവറും, സഹായിയും ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ കാലടി ജങ്ഷനില്‍ വെച്ച് മൂവാറ്റുപ്പുഴ ഭാഗത്തേക്ക് പോകുന്ന ലോറിയുമായി ടൂറിസ്റ്റ് ബസ് കൂട്ടിയിടിക്കുകയായിരുന്നു.

ALSO READ:രജിസ്‌ട്രേഷന്‍ നിരക്ക് കുറയും; ബാധകമാകുക സംസ്ഥാനത്തിനകത്ത് രജിസ്റ്റര്‍ ചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകള്‍ക്ക്

പരിക്കേറ്റവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസം പൊലീസ് എത്തി നീക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News