കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വച്ചായിരുന്നു സംഭവം. റേഡിയേറ്ററില്‍ നിന്ന് പുക ഉയരുകയായിരുന്നു. പൂവാര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണച്ചു.
Read Also: ബിഷപ് ഹൗസ് പ്രതിഷേധത്തില്‍ ചര്‍ച്ച പരാജയം; വൈദികരെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് പ്രതിഷേധക്കാര്‍
കൊല്ലത്തു നിന്ന് കന്യാകുമാരിയിലേക്ക് പോയി മടങ്ങിയ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരുക്കില്ല.
അതിനിടെ, കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം സംഭവിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ബാബുരാജിന്റെ അമല്‍രാജാണ് (21) മരിച്ചത്. കോഴിക്കോട് ഹോട്ടല്‍മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വടകരയ്ക്കടുത്ത് മുക്കാളി റെയില്‍വേ ഗേറ്റിനുസമീപമാണ് അപകടം. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Key words: tourist bus catches fire, neyyattinkara bypass
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here