കൊമ്പനെ തടഞ്ഞ് നാട്ടുകാര്‍

കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റുബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബംഗലൂരുവിലെ കോളജ് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്കുപോയ ബസ് ചിക്കമംഗളൂരുവിലാണ് തടഞ്ഞത്. ഏകീകൃത കളര്‍ കോഡില്‍ നിന്ന് രക്ഷപെടാന്‍ കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയതിന് പിന്നാലെയാണ് നാട്ടുകാര്‍ ബസ് തടഞ്ഞത്.

മുപ്പതോളം ബസുകളുടെ രജിസ്‌ട്രേഷന്‍ ബന്ധുവിന്റെ പേരില്‍ മാറ്റിയെന്ന് പത്തനംതിട്ടയിലെ ഉടമ പറഞ്ഞിരുന്നു. ബസ്സില്‍ അമിതമായ എല്‍ഇഡി ലൈറ്റുകളും ശബ്ദവുമൊക്കെ ഉണ്ടായിരുന്നതിനാലാണ് ബസ് തടഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News