നെടുങ്കണ്ടത്ത് വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം

accident

ഇടുക്കി നെടുങ്കണ്ടത്ത് വിനോദസഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ദില്ലി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 100 അടിയില്‍ അധികം താഴ്ചയിലേക്കാണ് വാഹനം പതിച്ചത്. മൂന്നാര്‍ സന്ദര്‍ശനശേഷം തേക്കടിയിലേക്ക് മടങ്ങും വഴിയാണ് അപകടം.

Also Read : തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

അതേസമയം തിരുവില്വാമലയില്‍ ബസ്സില്‍ നിന്ന് തെറിച്ച് വീണ് വയോധിക മരിച്ചു. തിരുവില്വാമല തവക്കല്‍പ്പടി- കിഴക്കേ ചക്കിങ്ങല്‍ ഇന്ദിരാദേവി എന്ന 65 കാരിയാണ് മരിച്ചത്.

ആലത്തൂര്‍ കാടാമ്പുഴ റൂട്ടിലോടുന്ന മര്‍വ എന്ന ബസ്സിന്റെ ഡോറിലൂടെ തെറിച്ചുവീണു വയോധികക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

Also Read : സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

തിരുവില്വാമല ഗവണ്‍മെന്റ് വെക്കേഷണല്‍ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ അടുത്തുവച്ചാണ് സംഭവം. അമിത വേഗതയില്‍ വളവ് വീശിയൊടിക്കുന്നതിനിടെ ഇന്ദിരാദേവി ഡോറിലൂടെ തെറിച്ച് വീഴുകയായിരുന്നു

രാവിലെ 7 30 ഓടുകൂടിയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടമുണ്ടായതോടെ കണ്ടക്ടറും ഡ്രൈവറും ബസില്‍ നിന്ന് ഇറങ്ങി ഓടി. പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് അമ്മയും മകളും ബസ്സില്‍ കയറിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News