സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം; ആറുമാസത്തിനിടെ എണ്ണത്തിൽ വൻ വർധനവ്

സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രായിടമായി കേരളം മാറുന്നു. ആഭ്യന്തരസഞ്ചാരികളുടെ കേരളത്തിലേക്കുള്ള എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 20.1 ശതമാനം വർധനവാണ് വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ: കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

2023 വർഷത്തെ ആദ്യ ആറുമാസത്തെ കണക്കുകളിലാണ് വർധനവ് പ്രകടമായിരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നും 1,06,83,643 ആഭ്യന്തര സഞ്ചാരികളാണ് ജനുവരി മുതൽ ജൂൺ വരെ കേരളത്തിലേക്ക് ഒഴുകിയെത്തിയത്. 88,95,593 സഞ്ചാരികളാണ് കഴിഞ്ഞവർഷം ഇതേ കാലയളവിൽ കേരളത്തിലേക്കെത്തിയത്.

ALSO READ: കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2023ലെ ആദ്യ പാദത്തിൽ 2,87,730 പേരാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഇതേസമയം 1,05,960 പേരായിരുന്നു കേരളത്തിലേക്ക് എത്തിയത്. 171.55 ശതമാനത്തിന്റെ വലിയ വർധനവാണ് പ്രകടമായിരിക്കുന്നത്.

ALSO READ: കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

സഞ്ചാരികളോടൊപ്പം വിനോദസഞ്ചാരമേഖലയിൽനിന്നുള്ള വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്. 2022-ല്‍ 35,168.42 കോടി രൂപയായിരുന്നു വരുമാനം. 2021-ല്‍ ഇത് 12,285.91 കോടി രൂപയായിരുന്നു. എറണാകുളമാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ടയിടം. ഇടുക്കി, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളാണ് പിനീടുള്ള സ്ഥാനങ്ങളിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News