തിരുവനന്തപുരം വിതുര കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഉൾവനത്തിൽ ശക്തമായ മഴ പെയ്തതോടെ മീൻമുട്ടിക്ക് സമീപം വെള്ളം ഉയർന്നതാണ് സഞ്ചാരികൾ കുടുങ്ങാൻ കാരണം. വൈകിട്ട് നാലുമണിയോടെയാണ് സഞ്ചാരികൾ കുടുങ്ങിയത്. ഇരുപതിലധികം വാഹനങ്ങൾ ഈ സമയം മീൻമുട്ടിയിൽ ഉണ്ടായിരുന്നു. തോട്ടിൽ വെള്ളം കുറഞ്ഞതോടെ സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ രക്ഷപ്പെടുത്തി. പൊന്മുടി അടക്കമുള്ള സ്ഥലങ്ങളിൽ രാവിലെ മുതൽ മഴ ഉണ്ടായിരുന്നു.
Also Read: കല്ലാർ – മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ കുടുങ്ങി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here