വിലക്ക് നീങ്ങി, പൊന്മുടിയിൽ നാളെ മുതൽ സഞ്ചാരികൾ എത്തും

കനത്ത മഴയെ തുടർന്ന്  അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം നാളെ (11.07.23) മുതൽ തുറന്ന് സഞ്ചാരികളെ കയറ്റിവിടും.തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലായിരുന്നു തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലായിരുന്നു സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Also Read: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News