എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ: മാധ്യമപ്രവർത്തകന് ടൊവിനോയുടെ മറുപടി

കടുവാ സിനിമയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനെ വിമര്ശിച്ച് നടൻ ടൊവിനോ തോമസ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തു’മിന്റെ പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ കറക്റ്റനസിനെ കുറിച്ച് തിരക്കഥാകൃത്തായ ജിനു ഏബ്രഹാം മറുപടി പറയുന്നതിനിടെയായിരുന്നു ടൊവിനോ പ്രതികരിച്ചത്. എല്ലാവരും മറന്ന ആ കാര്യം മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി, ഒരു സുഖം കിട്ടിയല്ലേ എന്നായിരുന്നു ടോവിനോ പറഞ്ഞത്.

ALSO READ: ബാറിൽ വെച്ച് ജയകൃഷ്ണൻ ചിന്തിച്ചതെന്താണ്? തൂവാനത്തുമ്പികളിലെ ആ രഹസ്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി പദ്മരാജന്റെ മകൻ

‘രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാദികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാം.’ ടൊവിനോ പ്രതികരിച്ചു. അതേസമയം, കടുവ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മറുപടി പറഞ്ഞു.

ജിനു ഏബ്രഹാം പറഞ്ഞത്

ഒരു സിനിമയുടെ തിരക്കഥ ഒരുപാട് ആളുകള്‍ വായിച്ച്, ഒരുപാട് ഫില്‍റ്ററിങുകള്‍ക്കു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ട് മുമ്പുള്ള നിമിഷത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ സിനിമ ഇറങ്ങിയ ശേഷം ഞാനും ചിത്രത്തിന്റെ സംവിധായകനും ഇവിടുത്ത പ്രബുദ്ധരായ പല മാധ്യമങ്ങളിലും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരൊക്കെ സിനിമ കണ്ടിരുന്നു. സിനിമയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ആര്‍ക്കും അതിനൊരു പ്രശ്‌നം തോന്നുകയോ ആ ഡയലോഗിന് അങ്ങനൊരു ആംഗിളോ തോന്നിയിരുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകള്‍ക്ക് അത് ബാധിക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഞങ്ങളാരും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു സാഡിസ്റ്റല്ല. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസോ നായകന്‍ പൃഥ്വിരാജോ ഒട്ടുമല്ല.

ALSO READ: സിദ്ധിഖ് രാഷ്ട്രീയത്തിലേക്കോ? ചർച്ചകൾ അവസാനിപ്പിച്ചുകൊണ്ട് നടന്റെ മറുപടി: തീരുമാനം ശരിയെന്ന് ആരാധകർ

പക്ഷേ ഞങ്ങളല്ല ഉദ്ദേശിച്ചത് എന്ന് പറയാനാകില്ല. ഒരു വിഭാഗത്തിന് അങ്ങനൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരെ മുറിവേല്‍പ്പിക്കാതെ കട്ട് ചെയ്ത് മാറ്റുക എന്നതാണ് മാന്യവും യുക്തവുമായ നടപടി. അത് കൃത്യമായി ചെയ്യുകയും ചെയ്തു. തിരക്കഥ സെന്‍സര്‍ ചെയ്ത് എഴുതുന്ന ആളല്ല ഞാന്‍. ഡാര്‍വിനും ടൊവിനോയും ഈ സിനിമയുടെ തിരക്കഥ എഴെട്ട് തവണ വായിച്ചിട്ടുണ്ടാകും. നാളെ ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയിലെ നായകന്‍ പൃഥ്വിരാജാണ്. അവര്‍ക്ക് എന്നെ ഓര്‍മിപ്പിക്കുകയും ഇങ്ങനൊരു പ്രശ്‌നമുണ്ടെന്ന് പറയാനും, അത് ജെനുവിന്‍ ആണെന്ന് തോന്നിയാല്‍ മാറ്റാന്‍ ഞാനും തയാറാണ്.

എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അത് അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം ഡയലോഗുകളുണ്ടാകുമെന്നും ഞാനത് ചിന്തിച്ച് തിരക്കഥയെഴുതുമെന്നും ആരും ചിന്തിക്കണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News