നടീനടന്മാരെയും ചലച്ചിത്ര പ്രവർത്തകരെയും സിനിമ നിരൂപണം എന്ന പേരിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ നടൻ ടൊവിനോ തോമസ് രംഗത്ത്. സിനിമ ചെയ്യുക എന്ന് പറയുന്നത് വലിയൊരു ക്രൈം ആണോ എന്നും സിനിമയേക്കാൾ കൂടുതൽ ചർച്ച ചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ നമുക്ക് ചുറ്റം നടക്കുന്നുണ്ട് എന്നും ടൊവിനോ പറഞ്ഞു. നിരൂപണം സത്യസന്ധമായി നടത്തുന്നവർ വലിയ ഊർജം പകരുന്നുണ്ടെന്നും മോശമായത് ‘മോശമായി’ എന്നു പറയുമ്പോൾ അത് സ്വയം മെച്ചപ്പെടുത്താനുള്ള അവസരം കൂടിയാണ് നൽകുന്നത് എന്നും ടൊവിനോ കൂട്ടിച്ചേർത്തു. തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായ വാർത്താസമ്മേളനത്തിലായിരുന്നു ടോവിനോ ഇത്തരത്തിലുള്ള ഒരു പ്രതികരണം നടത്തിയത്.
Also read:ആശുപത്രി കാന്റീനിന്റെ ചില്ലലമാരയിൽ ഓടിനടക്കുന്ന എലി; കാന്റീൻ അടച്ചുപൂട്ടി
‘‘സിനിമയെപ്പറ്റി അഭിപ്രായങ്ങൾ പറയുന്നതും പറയാതിരിക്കുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണ്. പക്ഷേ നിരൂപണം എന്ന പേരിൽ വ്യക്തിഹത്യ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാൻ അത് പറഞ്ഞു എന്ന് കരുതി ഇനിയൊരിക്കലും ഇവിടെ വ്യക്തിഹത്യകൾ നടക്കാതിരിക്കുകയുമില്ല. അത് ചെയ്യുന്നവർ ഇനിയും ചെയ്യും. അതിലൂടെ അവർക്ക് എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ എന്നാണ് ഞാൻ കരുതുന്നത്. ഞാന്‍ എനിക്കു വേണ്ടിയല്ല സംസാരിക്കുന്നത്, ഇത്തരം ചില വ്യക്തിഹത്യകൾ കാരണം ജീവിതത്തിൽ വലിയ വിഷമങ്ങൾ ഉണ്ടായിട്ടുള്ള പലരെയും എനിക്കറിയാം.
‘സിനിമ ചെയ്യുക’ എന്നത് വലിയൊരു ക്രൈം ഒന്നുമല്ലല്ലോ. അതിന് ഇങ്ങനെ വ്യക്തിഹത്യ ചെയ്യാൻ മാത്രം എന്താണുള്ളത്? അതിനെക്കാൾ ചോദ്യം ചെയ്യപ്പെടേണ്ട വളരെ പ്രാധാന്യമുളള ഒരുപാട് വിഷയങ്ങൾ ദിവസേന നമുക്കുചുറ്റും നടക്കുന്നുണ്ട്. അതിനാവണം നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. അതിനുവേണ്ടിത്തന്നെയാവണം കൂടുതൽ ശബ്ദം ഉയർത്തേണ്ടതും. നമുക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ വേദി കിട്ടുമ്പോൾ, അത്തരം കാര്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് മുന്നേറാൻ ശ്രമിക്കണം .’’–ടൊവിനോ തോമസ് പറഞ്ഞു.
Also read:കോഴിക്കോട് സ്റ്റാഫ് മീറ്റിംഗിനിടെ അധ്യാപകരെ മർദിച്ച് എൻ ടി യു നേതാവ്; അഞ്ച് അധ്യാപകർക്ക് പരുക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here