പേടിയോ എനിക്കോ ഇതൊക്കെയെന്ത്? മകള്‍ക്കൊപ്പം സാഹസിക യാത്രയുമായി ടൊവിനോ; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മകള്‍ ഇസയ്ക്കൊപ്പം സാഹസിക യാത്ര നടത്തിയ നടന്‍ ടൊവിനോ തോമസിന്റെ രസകരമായ ഒരു വീഡിയോയാണ്. സൗത്ത് ആഫ്രിക്കയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്നതിനിടയിലാണ് സാഹസികത നിറഞ്ഞ സിപ്ലൈന്‍ യാത്ര ഇരുവരും നടത്തിയത്.

സാഹസികതയിലെ എന്റെ പങ്കാളി എന്നാണ് ടൊവിനോ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്.

”സാഹസികതയിലെ എന്റെ പങ്കാളി, എന്റെ ആദ്യ കുട്ടി, എന്റെ ലൈഫ് ലൈന്‍… ഇസ ജനിച്ചപ്പോള്‍ അവളെ ആദ്യമായി ചേര്‍ത്തു പിടിക്കുന്നത് ഞാനായിരിക്കുമെന്ന് തീരുമാനിച്ചിരുന്നു, അവളുടെ ജീവിതത്തിലെ പല ‘ആദ്യഘട്ടങ്ങളും’ എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നു. ഇതാ അതിലൊന്ന് കൂടി ഞങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോല്‍പ്പിക്കുകയാണ്.”-യാത്രയുടെ വിഡിയോ പങ്കുവച്ച് ടൊവിനോ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News