44 വര്‍ഷമായി ഒരു ഇന്ത്യന്‍ നടനും ലഭിക്കാത്ത ബഹുമതി നേടി ടൊവിനോ തോമസ്. പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച നടനായി താരം തെരഞ്ഞെടുക്കപ്പെട്ടു. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയിലെ പ്രകടനമാണ് അവാര്‍ഡിനര്‍ഹമായത്. ഇതാദ്യമായാണ് പോര്‍ട്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഒരു ഇന്ത്യന്‍ സിനിമ ഫൈനല്‍ റൗണ്ടില്‍ എത്തുന്നതും അതിലെ നടന് അവാര്‍ഡ് ലഭിക്കുന്നതും. 44 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ സിനിമക്കും ഈ നേട്ടം നേടാന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 40ലധികം സിനിമകളെ പിന്തള്ളിയാണ് ടൊവിനോ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം ടൊവിനോ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര അവാര്‍ഡാണ് ഇത്. പോയ വര്‍ഷത്തെ മികച്ച ഏഷ്യന്‍ നടനുള്ള സെപ്റ്റീമിയസ് അവാര്‍ഡും ടൊവിനോ തോമസ് നേടിയിരുന്നു. 2018 എന്ന സിനിമയിലെ അഭിനയമാണ് ടൊവിനോക്ക് ഈ അവാര്‍ഡ് നേടിക്കൊടുത്തത്. ഒരു വര്‍ഷം തന്നെ രണ്ട് അന്താരാഷ്ട്ര അവാര്‍ഡ് നേടുക എന്ന അത്യപൂര്‍വ നേട്ടവും ഇതോടെ താരത്തിന് മാത്രം സ്വന്തമായിരിക്കുകയാണ്.
അതേസമയം, ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ഡാർവിൻ കുര്യാക്കോസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഒടിടി റിലീസ് ചെയ്ത ചിത്രം വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനം തുടരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here